Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Numbers 8:9
And you shall bring the Levites before the tabernacle of meeting, and you shall gather together the whole congregation of the children of Israel.
ലേവ്യരെ സമാഗമനക്കുടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
1 John 5:8
And there are three that bear witness on earth: the Spirit, the water, and the blood; and these three agree as one.
സാക്ഷ്യം പറയുന്നവർ മൂവർ ഉണ്ടു: ആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.
Acts 16:38
And the officers told these words to the magistrates, and they were afraid when they heard that they were Romans.
കോൽക്കാർ ആ വാക്കു അധിപതികളോടു ബോധിപ്പിച്ചാറെ അവർ റോമ പൗരന്മാർ എന്നു കേട്ടു അവർ ഭയപ്പെട്ടു ചെന്നു അവരോടു നല്ല വാക്കു പറഞ്ഞു.
Ezekiel 1:13
As for the likeness of the living creatures, their appearance was like burning coals of fire, like the appearance of torches going back and forth among the living creatures. The fire was bright, and out of the fire went lightning.
ജീവികളുടെ നടുവിൽ കത്തിക്കൊണ്ടിരിക്കുന്ന തീക്കനൽപോലെയും പന്തങ്ങൾ പോലെയും ഒരു കാഴ്ച ഉണ്ടായിരുന്നു; അതു ജീവികളുടെ ഇടയിൽ സഞ്ചരിച്ചുകൊണ്ടിരുന്നു; ആ തീ തേജസ്സുള്ളതായിരുന്നു. തീയിൽനിന്നു മിന്നൽ പുറപ്പെട്ടുകൊണ്ടിരുന്നു.
2 Corinthians 4:17
For our light affliction, which is but for a moment, is working for us a far more exceeding and eternal weight of glory,
നൊടിനേരത്തേക്കുള്ള ഞങ്ങളുടെ ലഘുവായ കഷ്ടം അത്യന്തം അനവധിയായി തേജസ്സിന്റെ നിത്യഘനം ഞങ്ങൾക്കു കിട്ടുവാൻ ഹേതുവാകുന്നു.
Job 10:16
If my head is exalted, You hunt me like a fierce lion, And again You show Yourself awesome against me.
തല ഉയർത്തിയാൽ നീ ഒരു സിംഹംപോലെ എന്നെ നായാടും. പിന്നെയും എങ്കൽ നിന്റെ അത്ഭുതശക്തി കാണിക്കുന്നു.
Job 30:6
They had to live in the clefts of the valleys, In caves of the earth and the rocks.
താഴ്വരപ്പിളർപ്പുകളിൽ അവർ പാർക്കേണ്ടിവരുന്നു; മൺകുഴികളിലും പാറയുടെ ഗഹ്വരങ്ങളിലും തന്നേ.
Isaiah 25:9
And it will be said in that day: "Behold, this is our God; We have waited for Him, and He will save us. This is the LORD; We have waited for Him; We will be glad and rejoice in His salvation."
അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.
Jeremiah 27:18
But if they are prophets, and if the word of the LORD is with them, let them now make intercession to the LORD of hosts, that the vessels which are left in the house of the LORD, in the house of the king of Judah, and at Jerusalem, do not go to Babylon.'
അവർ പ്രവാചകന്മാരാകുന്നു എങ്കിൽ, യഹോവയുടെ അരുളപ്പാടു അവർക്കുംണ്ടെങ്കിൽ, യഹോവയുടെ ആലയത്തിലും യെഹൂദാരാജാവിന്റെ അരമനയിലും യെരൂശലേമിലും ശേഷിച്ചിരിക്കുന്ന ഉപകരണങ്ങൾ ബാബേലിലേക്കു കൊണ്ടുപോകാതിരിക്കേണ്ടതിന്നു അവർ സൈന്യങ്ങളുടെ യഹോവയോടു പക്ഷവാദം കഴിക്കട്ടെ.
Galatians 4:4
But when the fullness of the time had come, God sent forth His Son, born of a woman, born under the law,
എന്നാൽ കാലസമ്പൂർണ്ണതവന്നപ്പോൾ ദൈവം തന്റെ പുത്രനെ സ്ത്രീയിൽനിന്നു ജനിച്ചവനായി ന്യായപ്രമാണത്തിൻ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
Isaiah 10:2
To rob the needy of justice, And to take what is right from the poor of My people, That widows may be their prey, And that they may rob the fatherless.
നീതികെട്ട ചട്ടം നിയമിക്കുന്നവർക്കും അനർത്ഥം എഴുതിവെക്കുന്ന എഴുത്തുകാർക്കും അയ്യോ കഷ്ടം!
Proverbs 12:3
A man is not established by wickedness, But the root of the righteous cannot be moved.
ഒരു മനുഷ്യനും ദുഷ്ടതകൊണ്ടു സ്ഥിരപ്പെടുകയില്ല; നീതിമാന്മാരുടെ വേരോ ഇളകിപ്പോകയില്ല.
Galatians 4:30
Nevertheless what does the Scripture say? "Cast out the bondwoman and her son, for the son of the bondwoman shall not be heir with the son of the freewoman."
തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകൻ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
Psalms 1:5
Therefore the ungodly shall not stand in the judgment, Nor sinners in the congregation of the righteous.
ആകയാൽ ദുഷ്ടന്മാർ ന്യായവിസ്താരത്തിലും പാപികൾ നീതിമാന്മാരുടെ സഭയിലും നിവർന്നു നിൽക്കുകയില്ല.
Revelation 12:1
Now a great sign appeared in heaven: a woman clothed with the sun, with the moon under her feet, and on her head a garland of twelve stars.
സ്വർഗ്ഗത്തിൽ വലിയൊരു അടയാളം കാണായി: സൂര്യനെ അണിഞ്ഞോരു സ്ത്രീ; അവളുടെ കാൽക്കീഴ് ചന്ദ്രനും അവളുടെ തലയിൽ പന്ത്രണ്ടു നക്ഷത്രംകൊണ്ടുള്ള കിരീടവും ഉണ്ടായിരുന്നു.
Jeremiah 48:7
For because you have trusted in your works and your treasures, You also shall be taken. And Chemosh shall go forth into captivity, His priests and his princes together.
നിന്റെ കോട്ടകളിലും ഭണ്ഡാരങ്ങളിലും ആശ്രയിച്ചിരിക്കകൊണ്ടു നീയും പിടിക്കപ്പെടും; കെമോശ് തന്റെ പുരോഹിതന്മാരോടും പ്രഭുക്കന്മാരോടും കൂടെ പ്രവാസത്തിലേക്കു പോകും.
2 Chronicles 21:2
He had brothers, the sons of Jehoshaphat: Azariah, Jehiel, Zechariah, Azaryahu, Michael, and Shephatiah; all these were the sons of Jehoshaphat king of Israel.
അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസർയ്യാവു, യെഹീയേൽ, സെഖർയ്യാവു, അസർയ്യാവു, മീഖായേൽ, ശെഫത്യാവു എന്നീ സഹോദരന്മാർ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാർ.
Leviticus 19:2
"Speak to all the congregation of the children of Israel, and say to them: "You shall be holy, for I the LORD your God am holy.
നീ യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറയേണ്ടതു എന്തെന്നാൽ: നിങ്ങളുടെ ദൈവമായ യഹോവ എന്ന ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ .
Romans 4:19
And not being weak in faith, he did not consider his own body, already dead (since he was about a hundred years old), and the deadness of Sarah's womb.
അവൻ ഏകദേശം നൂറു വയസ്സുള്ളവനാകയാൽ തന്റെ ശരീരം നിർജ്ജീവമായിപ്പോയതും സാറയുടെ ഗർഭപാത്രത്തിന്റെ നിർജ്ജീവത്വവും ഗ്രഹിച്ചിട്ടും വിശ്വാസത്തിൽ ക്ഷീണിച്ചില്ല.
Psalms 119:164
Seven times a day I praise You, Because of Your righteous judgments.
നിന്റെ നീതിയുള്ള വിധികൾനിമിത്തം ഞാൻ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
Acts 5:37
After this man, Judas of Galilee rose up in the days of the census, and drew away many people after him. He also perished, and all who obeyed him were dispersed.
അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തേ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
Numbers 16:18
So every man took his censer, put fire in it, laid incense on it, and stood at the door of the tabernacle of meeting with Moses and Aaron.
അങ്ങനെ അവർ ഔരോരുത്തൻ താന്താന്റെ ധൂപകലശം എടുത്തു തീയിട്ടു അതിൽ ധൂപവർഗ്ഗവും ഇട്ടു മോശെയും അഹരോനുമായി സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽനിന്നു.
2 Samuel 22:1
Then David spoke to the LORD the words of this song, on the day when the LORD had delivered him from the hand of all his enemies, and from the hand of Saul.
യഹോവ ദാവീദിനെ സകലശത്രുക്കളുടെ കയ്യിൽനിന്നും ശൗലിന്റെ കയ്യിൽ നിന്നും വിടുവിച്ചശേഷം അവൻ യഹോവേക്കു ഒരു സംഗീതംപാടി ചൊല്ലിയതെന്തെന്നാൽ:
Joshua 7:23
And they took them from the midst of the tent, brought them to Joshua and to all the children of Israel, and laid them out before the LORD.
അവർ അവയെ കൂടാരത്തിൽനിന്നു എടുത്തു യോശുവയുടെയും എല്ലായിസ്രായേൽ മക്കളുടെയും അടുക്കൽ കൊണ്ടുവന്നു യഹോവയുടെ സന്നിധിയിൽ വെച്ചു.
Ezekiel 24:19
And the people said to me, "Will you not tell us what these things signify to us, that you behave so?"
അപ്പോൾ ജനം എന്നോടു: നീ ഈ ചെയ്യുന്നതിന്റെ അർത്ഥം എന്തു? ഞങ്ങൾക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
×

Found Wrong Meaning for ?

Name :

Email :

Details :



×