Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 42:37
Then Reuben spoke to his father, saying, "Kill my two sons if I do not bring him back to you; put him in my hands, and I will bring him back to you."
അതിന്നു രൂബേൻ അപ്പനോടു: എന്റെ കയ്യിൽ അവനെ ഏല്പിക്ക; ഞാൻ അവനെ നിന്റെ അടുക്കൽ മടക്കി കൊണ്ടുവരും; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവരാത്തപക്ഷം എന്റെ രണ്ടു പുത്രന്മാരെ കൊന്നുകളക എന്നു പറഞ്ഞു.
Exodus 8:6
So Aaron stretched out his hand over the waters of Egypt, and the frogs came up and covered the land of Egypt.
അങ്ങനെ അഹരോൻ മിസ്രയീമിലെ വെള്ളങ്ങളിൻ മേൽ കൈ നീട്ടി, തവള കയറി മിസ്രയീംദേശത്തെ മൂടി.
Genesis 49:16
"Dan shall judge his people As one of the tribes of Israel.
ദാൻ ഏതൊരു യിസ്രായേല്യഗോത്രവുംപോലെ സ്വജനത്തിന്നു ന്യായപാലനം ചെയ്യും.
Genesis 18:30
Then he said, "Let not the Lord be angry, and I will speak: Suppose thirty should be found there?" So He said, "I will not do it if I find thirty there."
അതിന്നു അവൻ : ഞാൻ പിന്നെയും സംസാരിക്കുന്നു; കർത്താവു കോപിക്കരുതേ; പക്ഷേ മുപ്പതുപേരെ അവിടെ കണ്ടാലോ എന്നു പറഞ്ഞു. ഞാൻ മുപ്പതുപേരെ അവിടെ കണ്ടാൽ നശിപ്പിക്കയില്ല എന്നു അവൻ അരുളിച്ചെയ്തു.
Proverbs 27:1
Do not boast about tomorrow, For you do not know what a day may bring forth.
നാളത്തെ ദിവസംചൊല്ലി പ്രശംസിക്കരുതു; ഒരു ദിവസത്തിൽ എന്തെല്ലാം സംഭവിക്കും എന്നു അറിയുന്നില്ലല്ലോ.
Numbers 36:2
And they said: "The LORD commanded my lord Moses to give the land as an inheritance by lot to the children of Israel, and my lord was commanded by the LORD to give the inheritance of our brother Zelophehad to his daughters.
യിസ്രായേൽമക്കൾക്കു ദേശം ചീട്ടിട്ടു അവകാശമായി കൊടുപ്പാൻ യഹോവ യജമാനനോടു കല്പിച്ചു; ഞങ്ങളുടെ സഹോദരനായ ശെലോഫഹാദിന്റെ അവകാശം അവന്റെ പുത്രിമാർക്കും കൊടുപ്പാൻ യജമാനന്നു യഹോവയുടെ കല്പന ഉണ്ടായി.
2 Corinthians 1:14
(as also you have understood us in part), that we are your boast as you also are ours, in the day of the Lord Jesus.
നമ്മുടെ കർത്താവായ യേശുവിന്റെ നാളിൽ നിങ്ങൾ ഞങ്ങൾക്കു എന്നപോലെ ഞങ്ങൾ നിങ്ങൾക്കും പ്രശംസ ആകുന്നു എന്നു നിങ്ങൾ ഞങ്ങളെ ഏറക്കുറെ ഗ്രഹിച്ചതുപോലെ അവസാനത്തോളം ഗ്രഹിക്കും എന്നു ഞാൻ ആശിക്കുന്നു.
Numbers 10:29
Now Moses said to Hobab the son of Reuel the Midianite, Moses' father-in-law, "We are setting out for the place of which the LORD said, "I will give it to you.' Come with us, and we will treat you well; for the LORD has promised good things to Israel."
പിന്നെ മോശെ തന്റെ അമ്മായപ്പനായ രെയൂവേൽ എന്ന മിദ്യാനന്റെ മകനായ ഹോബാബിനോടു: നിങ്ങൾക്കു ഞാൻ തരുമെന്നു യഹോവ അരുളിച്ചെയ്ത ദേശത്തേക്കു ഞങ്ങൾ യാത്രചെയ്യുന്നു; യഹോവ യിസ്രായേലിന്നു നന്മ ചൊല്ലിയിരിക്കകൊണ്ടു നീ ഞങ്ങളോടുകൂടെ വരിക; ഞങ്ങൾ നിനക്കു നന്മചെയ്യും എന്നു പറഞ്ഞു.
Isaiah 11:13
Also the envy of Ephraim shall depart, And the adversaries of Judah shall be cut off; Ephraim shall not envy Judah, And Judah shall not harass Ephraim.
എഫ്രയീമിന്റെ അസൂയ നീങ്ങിപ്പോകും; യെഹൂദയെ അസഹ്യപ്പെടുത്തുന്നവർ ഛേദിക്കപ്പെടും; എഫ്രയീം യെഹൂദയോടു അസൂയപ്പെടുകയില്ല; യെഹൂദാ എഫ്രയീമിനെ അസഹ്യപ്പെടുത്തുകയുമില്ല.
Proverbs 14:7
Go from the presence of a foolish man, When you do not perceive in him the lips of knowledge.
മൂഢന്റെ മുമ്പിൽനിന്നു മാറിപ്പോക; പരിജ്ഞാനമുള്ള അധരങ്ങൾ നീ അവനിൽ കാണുകയില്ല.
Proverbs 3:15
She is more precious than rubies, And all the things you may desire cannot compare with her.
അതു മുത്തുകളിലും വിലയേറിയതു; നിന്റെ മനോഹരവസ്തുക്കൾ ഒന്നും അതിന്നു തുല്യമാകയില്ല.
Ecclesiastes 2:14
The wise man's eyes are in his head, But the fool walks in darkness. Yet I myself perceived That the same event happens to them all.
ജ്ഞാനിക്കു തലയിൽ കണ്ണുണ്ടു; ഭോഷൻ ഇരുട്ടിൽ നടക്കുന്നു; എന്നാൽ അവർക്കും എല്ലാവർക്കും ഗതി ഒന്നു തന്നേ എന്നു ഞാൻ ഗ്രഹിച്ചു.
1 Peter 4:2
that he no longer should live the rest of his time in the flesh for the lusts of men, but for the will of God.
ജഡത്തിൽ കഷ്ടമനുഭവിച്ചവൻ ജഡത്തിൽ ശേഷിച്ചിരിക്കുംകാലം ഇനി മനുഷ്യരുടെ മോഹങ്ങൾക്കല്ല, ദൈവത്തിന്റെ ഇഷ്ടത്തിന്നത്രേ ജീവിക്കേണ്ടതിന്നു പാപം വിട്ടൊഴിഞ്ഞിരിക്കുന്നു.
Nehemiah 7:57
The sons of Solomon's servants: the sons of Sotai, the sons of Sophereth, the sons of Perida,
ശലോമോന്റെ ദാസന്മാരുടെ മക്കൾ; സോതായിയുടെ മക്കൾ, സോഫേരെത്തിന്റെ മക്കൾ,
1 Chronicles 9:19
Shallum the son of Kore, the son of Ebiasaph, the son of Korah, and his brethren, from his father's house, the Korahites, were in charge of the work of the service, gatekeepers of the tabernacle. Their fathers had been keepers of the entrance to the camp of the LORD.
കോരഹിന്റെ മകനായ എബ്യാസാഫിന്റെ മകനായ കോരേയുടെ മകൻ ശല്ലൂമും അവന്റെ പിതൃഭവനത്തിലെ അവന്റെ സഹോദരന്മാരായ കോരഹ്യരും കൂടാരത്തിന്റെ ഉമ്മരപ്പടിക്കൽ കാവൽക്കാരായി ശുശ്രൂഷയുടെ വേലെക്കു മേൽവിചാരകന്മാരായിരുന്നു; അവരുടെ പിതാക്കന്മാരും യഹോവയുടെ പാളയത്തിന്നു മേൽവിചാരകന്മാരായി പ്രവേശനപാലകരായിരുന്നു.
1 Kings 13:6
Then the king answered and said to the man of God, "Please entreat the favor of the LORD your God, and pray for me, that my hand may be restored to me." So the man of God entreated the LORD, and the king's hand was restored to him, and became as before.
രാജാവു ദൈവപുരുഷനോടു: നീ നിന്റെ ദൈവമായ യഹോവയോടു കൃപെക്കായി അപേക്ഷിച്ചു എന്റെ കൈമടങ്ങുവാൻ തക്കവണ്ണം എനിക്കുവേണ്ടി പ്രാർത്ഥിക്കേണം എന്നു പറഞ്ഞു. ദൈവപുരുഷൻ യഹോവയോടു അപേക്ഷിച്ചു; എന്നാറെ രാജാവിന്റെ കൈ മടങ്ങി മുമ്പിലത്തെപ്പോലെ ആയി.
Matthew 9:1
So He got into a boat, crossed over, and came to His own city.
അവൻ പടകിൽ കയറി ഇക്കരെക്കു കടന്നു സ്വന്തപട്ടണത്തിൽ എത്തി.
Jeremiah 18:17
I will scatter them as with an east wind before the enemy; I will show them the back and not the face In the day of their calamity."
കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കും എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
Numbers 11:23
And the LORD said to Moses, "Has the LORD's arm been shortened? Now you shall see whether what I say will happen to you or not."
യഹോവ മോശെയോടു: യഹോവയുടെ കൈ കുറുതായിപ്പോയോ? എന്റെ വചനം നിവൃത്തിയാകുമോ ഇല്ലയോ എന്നു നീ ഇപ്പോൾ കാണും എന്നു കല്പിച്ചു.
Proverbs 9:2
She has slaughtered her meat, She has mixed her wine, She has also furnished her table.
അവൾ മൃഗങ്ങളെ അറുത്തു, വീഞ്ഞു കലക്കി, തന്റെ മേശ ചമയിച്ചുമിരിക്കുന്നു.
Genesis 17:3
Then Abram fell on his face, and God talked with him, saying:
അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ:
2 Samuel 3:1
Now there was a long war between the house of Saul and the house of David. But David grew stronger and stronger, and the house of Saul grew weaker and weaker.
ശൗലിന്റെ ഗൃഹവും ദാവീദിന്റെ ഗൃഹവും തമ്മിൽ ദീർഘകാലം യുദ്ധം നടന്നു; എന്നാൽ ദാവീദിന്നു ബലം കൂടിക്കൂടിയും ശൗലിന്റെ ഗൃഹം ക്ഷയിച്ചു ക്ഷയിച്ചും വന്നു.
Numbers 10:36
And when it rested, he said: "Return, O LORD, To the many thousands of Israel."
അതു വിശ്രമിക്കുമ്പോൾ അവൻ : യഹോവേ, അനേകായിരമായ യിസ്രായേലിന്റെ അടുക്കൽ മടങ്ങിവരേണമേ എന്നു പറയും.
2 Samuel 13:27
But Absalom urged him; so he let Amnon and all the king's sons go with him.
എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
Hosea 6:5
Therefore I have hewn them by the prophets, I have slain them by the words of My mouth; And your judgments are like light that goes forth.
അതുകൊണ്ടു ഞാൻ പ്രവാചകന്മാർ മുഖാന്തരം അവരെ വെട്ടി, എന്റെ വായിലെ വചനങ്ങളാൽ അവരെ കൊന്നുകളഞ്ഞു; എന്റെ ന്യായം വെളിച്ചംപോലെ ഉദിക്കുന്നു.
×

Found Wrong Meaning for ?

Name :

Email :

Details :



×