Animals

Fruits

Search Word | പദം തിരയുക

  

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Sorry, No Malayalam Meaning for your input! 
See   Want To Try In Malayalam??

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Hosea 8:8
Israel is swallowed up; Now they are among the Gentiles Like a vessel in which is no pleasure.
യിസ്രായേലിനെ വിഴുങ്ങിപ്പോയി; അവർ ഇപ്പോൾ ജാതികളുടെ ഇടയിൽ ഇഷ്ടമില്ലാത്ത ഒരു പാത്രംപോലെയിരിക്കുന്നു.
Jeremiah 13:5
So I went and hid it by the Euphrates, as the LORD commanded me.
യഹോവ എന്നോടു കല്പിച്ചതു പോലെ ഞാൻ ചെന്നു അതു ഫ്രാത്തിന്നരികെ ഒളിച്ചുവെച്ചു.
Ephesians 4:31
Let all bitterness, wrath, anger, clamor, and evil speaking be put away from you, with all malice.
എല്ലാ കൈപ്പും കോപവും ക്രോധവും കൂറ്റാരവും ദൂഷണവും സകലദുർഗ്ഗുണവുമായി നിങ്ങളെ വിട്ടു ഒഴിഞ്ഞുപോകട്ടെ.
Ezekiel 48:16
These shall be its measurements: the north side four thousand five hundred cubits, the south side four thousand five hundred, the east side four thousand five hundred, and the west side four thousand five hundred.
അതിന്റെ അളവു ആവിതു: വടക്കെഭാഗം നാലായിരത്തഞ്ഞൂറും തെക്കെഭാഗം നാലായിരത്തഞ്ഞൂറും കിഴക്കെഭാഗം നാലായിരത്തഞ്ഞൂറും പടിഞ്ഞാറെഭാഗം നാലായിരത്തഞ്ഞൂറും മുഴം.
Job 24:4
They push the needy off the road; All the poor of the land are forced to hide.
ചിലർ സാധുക്കളെ വഴി തെറ്റിക്കുന്നു; ദേശത്തെ എളിയവർ ഒരുപോലെ ഒളിച്ചുകൊള്ളുന്നു.
2 Timothy 4:13
Bring the cloak that I left with Carpus at Troas when you come--and the books, especially the parchments.
ഞാൻ ത്രോവാസിൽ കർപ്പൊസിന്റെ പക്കൽ വെച്ചേച്ചു പോന്ന പുതപ്പും പുസ്തകങ്ങളും വിശേഷാൽ ചർമ്മലിഖിതങ്ങളും നീ വരുമ്പോൾ കൊണ്ടുവരിക.
Amos 4:11
"I overthrew some of you, As God overthrew Sodom and Gomorrah, And you were like a firebrand plucked from the burning; Yet you have not returned to Me," Says the LORD.
ദൈവം സൊദോമിനെയും ഗൊമോരയെയും ഉന്മൂലനാശം ചെയ്തതുപോലെ ഞാൻ നിങ്ങളുടെ ഇടയിൽ ഒരു ഉന്മൂലനാശം വരുത്തി, നിങ്ങൾ കത്തുന്ന തീയിൽനിന്നു വലിച്ചെടുക്കപ്പെട്ട ഒരു കൊള്ളിപോലെ ആയിരുന്നു; എന്നിട്ടും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
Haggai 2:17
I struck you with blight and mildew and hail in all the labors of your hands; yet you did not turn to Me,' says the LORD.
വെൺകതിരും വിഷമഞ്ഞും കൽമഴയുംകൊണ്ടു ഞാൻ നിങ്ങളെ നിങ്ങളുടെ കൈകളുടെ സകല പ്രവൃത്തികളിലും ദണ്ഡിപ്പിച്ചു; എങ്കിലും നിങ്ങൾ എങ്കലേക്കു തിരിഞ്ഞില്ല എന്നു യഹോവയുടെ അരുളപ്പാടു.
Nehemiah 7:18
the sons of Adonikam, six hundred and sixty-seven;
അദോനീക്കാമിന്റെ മക്കൾ അറുനൂറ്ററുപത്തേഴു.
Lamentations 3:36
Or subvert a man in his cause--The Lord does not approve.
മനുഷ്യനെ വ്യവഹാരത്തിൽ തെറ്റിച്ചുകളയുന്നതും കർത്താവു കാണുകയില്ലയോ?
Lamentations 5:18
Because of Mount Zion which is desolate, With foxes walking about on it.
സീയോൻ പർവ്വതം ശൂന്യമായി കുറുക്കന്മാർ അവിടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നേ.
Jeremiah 49:3
"Wail, O Heshbon, for Ai is plundered! Cry, you daughters of Rabbah, Gird yourselves with sackcloth! Lament and run to and fro by the walls; For Milcom shall go into captivity With his priests and his princes together.
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ ; രട്ടുടുത്തുകൊൾവിൻ ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ ! മൽക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
1 Chronicles 23:12
The sons of Kohath: Amram, Izhar, Hebron, and Uzziel--four in all.
കെഹാത്തിന്റെ പുത്രന്മാർ: അമ്രാം, യിസ്ഹാർ, ഹെബ്രോൻ , ഉസ്സീയേൽ ഇങ്ങനെ നാലുപേർ.
Exodus 30:37
But as for the incense which you shall make, you shall not make any for yourselves, according to its composition. It shall be to you holy for the LORD.
ഈ ഉണ്ടാക്കുന്ന ധൂപവർഗ്ഗത്തിന്റെ യോഗത്തിന്നു ഒത്തതായി നിങ്ങൾക്കു ഉണ്ടാക്കരുതു; അതു യഹോവേക്കു വിശുദ്ധമായിരിക്കേണം.
Exodus 25:32
And six branches shall come out of its sides: three branches of the lampstand out of one side, and three branches of the lampstand out of the other side.
നിലവിളക്കിന്റെ മൂന്നു ശാഖ ഒരു വശത്തുനിന്നും നിലവിളക്കിന്റെ മൂന്നു ശാഖ മറ്റെ വശത്തു നിന്നും ഇങ്ങനെ ആറു ശാഖ അതിന്റെ പാർശ്വങ്ങളിൽനിന്നു പുറപ്പെടേണം.
Judges 3:23
Then Ehud went out through the porch and shut the doors of the upper room behind him and locked them.
പിന്നെ ഏഹൂദ് പൂമുഖത്തു ഇറങ്ങി പുറകെ മാളികയുടെ വാതിൽ അടെച്ചുപൂട്ടി.
Judges 1:10
Then Judah went against the Canaanites who dwelt in Hebron. (Now the name of Hebron was formerly Kirjath Arba.) And they killed Sheshai, Ahiman, and Talmai.
യെഹൂദാ ഹെബ്രോനിൽ പാർത്തിരുന്ന കനാന്യരുടെ നേരെയും ചെന്നു; ഹെബ്രോന്നു പണ്ടു കിർയ്യത്ത്-അബ്ബാ എന്നു പേർ. അവർ ശേശായി, അഹിമാൻ , തൽമായി എന്നവരെ സംഹരിച്ചു.
Exodus 28:29
"So Aaron shall bear the names of the sons of Israel on the breastplate of judgment over his heart, when he goes into the holy place, as a memorial before the LORD continually.
അങ്ങനെ അഹരോൻ വിശുദ്ധമന്ദിരത്തിൽ കടക്കുമ്പോൾ ന്യായവിധിപ്പതക്കത്തിൽ യിസ്രായേൽമക്കളുടെ പേർ എപ്പോഴും യഹോവയുടെ മുമ്പാകെ ഔർമ്മെക്കായിട്ടു തന്റെ ഹൃദയത്തിന്മേൽ വഹിക്കേണം.
John 7:25
Now some of them from Jerusalem said, "Is this not He whom they seek to kill?
യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
1 Chronicles 16:2
And when David had finished offering the burnt offerings and the peace offerings, he blessed the people in the name of the LORD.
ദാവീദ് ഹോമയാഗവും സമാധാനയാഗങ്ങളും കഴിച്ചുതീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
Exodus 19:25
So Moses went down to the people and spoke to them.
അങ്ങനെ മോശെ ജനത്തിന്റെ അടുക്കൽ ഇറങ്ങിച്ചെന്നു അവരോടു പറഞ്ഞു.
Romans 11:32
For God has committed them all to disobedience, that He might have mercy on all.
ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.
1 Timothy 5:19
Do not receive an accusation against an elder except from two or three witnesses.
രണ്ടു മൂന്നു സാക്ഷികൾ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
Luke 11:14
And He was casting out a demon, and it was mute. So it was, when the demon had gone out, that the mute spoke; and the multitudes marveled.
ഒരിക്കൽ അവൻ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമൻ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.
Zechariah 6:1
Then I turned and raised my eyes and looked, and behold, four chariots were coming from between two mountains, and the mountains were mountains of bronze.
ഞാൻ വീണ്ടും തല പൊക്കി നോക്കിയപ്പോൾ രണ്ടു പർവ്വതങ്ങളുടെ ഇടയിൽനിന്നു നാലു രഥം പുറപ്പെടുന്നതു കണ്ടു; ആ പർവ്വതങ്ങളോ താമ്രപർവ്വതങ്ങൾ ആയിരുന്നു.
×

Found Wrong Meaning for ?

Name :

Email :

Details :



×