Animals

Fruits

Search Word | പദം തിരയുക

  

Prophet

English Meaning

One who prophesies, or foretells events; a predicter; a foreteller.

  1. A person who speaks by divine inspiration or as the interpreter through whom the will of a god is expressed.
  2. A person gifted with profound moral insight and exceptional powers of expression.
  3. A predictor; a soothsayer.
  4. The chief spokesperson of a movement or cause.
  5. The second of the three divisions of the Hebrew Scriptures, comprising the books of Joshua, Judges, Samuel, Kings, Isaiah, Jeremiah, Ezekiel, and the Twelve. Used with the. See Table at Bible.
  6. One of the prophets mentioned in the Bible, especially one believed to be the author of one of these books. Used with the.
  7. Islam Muhammad. Used with the.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സിദ്ധന്‍ - Siddhan‍ | Sidhan‍

തത്ത്വദര്‍ശി - Thaththvadhar‍shi | Thathvadhar‍shi

ദീര്‍ഘദര്‍ശി - Dheer‍ghadhar‍shi

ഭവിഷ്യത്‌ജ്ഞാനി - Bhavishyathjnjaani | Bhavishyathjnjani

പ്രവാചകന്‍ - Pravaachakan‍ | Pravachakan‍

ഭവിഷ്യദ്വാദി - Bhavishyadhvaadhi | Bhavishyadhvadhi

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Luke 2:36
Now there was one, Anna, a Prophetess, the daughter of Phanuel, of the tribe of Asher. She was of a great age, and had lived with a husband seven years from her virginity;
ആശേർ ഗോത്രത്തിൽ ഫനൂവേലിന്റെ മകളായ ഹന്നാ എന്നൊരു പ്രവാചകി ഉണ്ടായിരുന്നു; അവൾ കന്യാകാലത്തിൽ പിന്നെ ഭർത്താവിനോടുകൂടെ ഏഴു സംവത്സരം കഴിച്ചു എണ്പത്തുനാലു സംവത്സരം വിധവയും വളരെ വയസ്സു ചെന്നവളുമായി
Isaiah 30:10
Who say to the seers, "Do not see," And to the Prophets, "Do not prophesy to us right things; Speak to us smooth things, prophesy deceits.
അവർ ദർശകന്മാരോടു: ദർശിക്കരുതു; പ്രവാചകന്മാരോടു: നേരുള്ളതു ഞങ്ങളോടു പ്രവചിക്കരുതു; മധുരവാക്കു ഞങ്ങളോടു സംസാരിപ്പിൻ ; വ്യാജങ്ങളെ പ്രവചിപ്പിൻ ;
Amos 2:11
I raised up some of your sons as Prophets, And some of your young men as Nazirites. Is it not so, O you children of Israel?" Says the LORD.
ഞാൻ നിങ്ങളുടെ പുത്രന്മാരിൽ ചിലരെ പ്രവാചകന്മാരായും നിങ്ങളുടെ യൗവനക്കാരിൽ ചിലരെ വ്രതസ്ഥന്മാരായും എഴുന്നേല്പിച്ചു; അങ്ങനെ തന്നേ അല്ലയോ യിസ്രായേൽമക്കളേ, എന്നു യഹോവയുടെ അരുളപ്പാടു.
1 Kings 22:10
The king of Israel and Jehoshaphat the king of Judah, having put on their robes, sat each on his throne, at a threshing floor at the entrance of the gate of Samaria; and all the Prophets prophesied before them.
യിസ്രായേൽ രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്യയുടെ പടിവാതിൽ പ്രവേശനത്തിങ്കൽ ഒരു വിശാലസ്ഥലത്തു സിംഹാസനത്തിൽ ഇരുന്നു; പ്രവാചകന്മാർ ഒക്കെയും അവരുടെ സന്നിധിയിൽ പ്രവചിച്ചുകൊണ്ടിരുന്നു.
Hebrews 11:32
And what more shall I say? For the time would fail me to tell of Gideon and Barak and Samson and Jephthah, also of David and Samuel and the Prophets:
ഇനി എന്തുപറയേണ്ടു? ഗിദ്യോൻ , ബാരാക്ക്, ശിംശോൻ , യിപ്താഹ്, ദാവീദ് എന്നവരെയും ശമൂവേൽ മുതലായ പ്രവാചകന്മാരെയും കുറിച്ചു വിവരിപ്പാൻ സമയം പോരാ.
Micah 3:6
"Therefore you shall have night without vision, And you shall have darkness without divination; The sun shall go down on the Prophets, And the day shall be dark for them.
അതുകൊണ്ടു നിങ്ങൾക്കു ദർശനമില്ലാത്ത രാത്രിയും ലക്ഷണം പറവാൻ കഴിയാത്ത ഇരുട്ടും ഉണ്ടാകും. പ്രവാചകന്മാർക്കും സൂര്യൻ അസ്തമിക്കയും പകൽ ഇരുണ്ടുപോകയും ചെയ്യും.
John 6:14
Then those men, when they had seen the sign that Jesus did, said, "This is truly the Prophet who is to come into the world."
അവൻ ചെയ്ത അടയാളം ആളുകൾ കണ്ടിട്ടു: ലോകത്തിലേക്കു വരുവാനുള്ള പ്രവാചകൻ ഇവൻ ആകുന്നു സത്യം എന്നു പറഞ്ഞു.
Zechariah 7:7
Should you not have obeyed the words which the LORD proclaimed through the former Prophets when Jerusalem and the cities around it were inhabited and prosperous, and the South and the Lowland were inhabited?"'
യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
Jeremiah 38:9
"My lord the king, these men have done evil in all that they have done to Jeremiah the Prophet, whom they have cast into the dungeon, and he is likely to die from hunger in the place where he is. For there is no more bread in the city."
യജമാനനായ രാജാവേ, ഈ മനുഷ്യൻ യിരെമ്യാപ്രവാചകനോടു ചെയ്തതൊക്കെയും അന്യായമത്രേ; അവർ അവനെ കുഴിയിൽ ഇട്ടുകളഞ്ഞു; നഗരത്തിൽ അപ്പം ഇല്ലായ്കയാൽ അവൻ അവിടെ പട്ടിണികിടന്നു ചാകേയുള്ള എന്നു പറഞ്ഞു.
1 John 4:1
Beloved, do not believe every spirit, but test the spirits, whether they are of God; because many false Prophets have gone out into the world.
പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽനിന്നുള്ളവയോ എന്നു ശോധന ചെയ്‍വിൻ .
Jeremiah 28:17
So Hananiah the Prophet died the same year in the seventh month.
അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാംമാസത്തിൽ മരിച്ചു.
Revelation 16:13
And I saw three unclean spirits like frogs coming out of the mouth of the dragon, out of the mouth of the beast, and out of the mouth of the false Prophet.
മഹാസർപ്പത്തിന്റെ വായിൽ നിന്നും മൃഗത്തിന്റെ വായിൽ നിന്നും കള്ളപ്രവാചകന്റെ വായിൽനിന്നും തവളയെപ്പോലെ മൂന്നു അശുദ്ധാത്മാക്കൾ പുറപ്പെടുന്നതു ഞാൻ കണ്ടു.
2 Chronicles 32:20
Now because of this King Hezekiah and the Prophet Isaiah, the son of Amoz, prayed and cried out to heaven.
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാർത്ഥിച്ചു സ്വർഗ്ഗത്തിലേക്കു നിലവിളിച്ചു.
Jeremiah 23:21
"I have not sent these Prophets, yet they ran. I have not spoken to them, yet they prophesied.
ഞാൻ ഈ പ്രവാചകന്മാരെ അയക്കാതിരുന്നിട്ടും അവർ ഔടി; ഞാൻ അവരോടു അരുളിച്ചെയ്യാതിരുന്നിട്ടും അവർ പ്രവചിച്ചു.
Jeremiah 8:1
"At that time," says the LORD, "they shall bring out the bones of the kings of Judah, and the bones of its princes, and the bones of the priests, and the bones of the Prophets, and the bones of the inhabitants of Jerusalem, out of their graves.
ആ കാലത്തു അവർ യെഹൂദാരാജാക്കന്മാരുടെ അസ്ഥികളെയും പ്രഭുക്കന്മാരുടെ അസ്ഥികളെയും പുരോഹിതന്മാരുടെ അസ്ഥികളെയും പ്രവാചകന്മാരുടെ അസ്ഥികളെയും യെരൂശലേംനിവാസികളുടെ അസ്ഥികളെയും ശവകൂഴികളിൽനിന്നെടുത്തു,
Jeremiah 2:26
"As the thief is ashamed when he is found out, So is the house of Israel ashamed; They and their kings and their princes, and their priests and their Prophets,
കള്ളനെ കണ്ടുപിടിക്കുമ്പോൾ അവൻ ലജ്ജിച്ചുപോകുന്നതുപോലെ യിസ്രായേൽഗൃഹം ലജ്ജിച്ചുപോകും; അവരും അവരുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും പ്രവാചകന്മാരും തന്നേ.
Acts 15:15
And with this the words of the Prophets agree, just as it is written:
ഇതിനോടു പ്രവാചകന്മാരുടെ വാക്യങ്ങളും ഒക്കുന്നു.
2 Kings 5:13
And his servants came near and spoke to him, and said, "My father, if the Prophet had told you to do something great, would you not have done it? How much more then, when he says to you, "Wash, and be clean'?"
എന്നാൽ അവന്റെ ഭൃത്യന്മാർ അടുത്തു വന്നു അവനോടു: പിതാവേ, പ്രവാചകൻ വലിയോരു കാര്യം നിന്നോടു കല്പിച്ചിരുന്നുവെങ്കിൽ നീ ചെയ്യാതെ ഇരിക്കുമോ? പിന്നെ അവൻ : കുളിച്ചു ശുദ്ധനാക എന്നു നിന്നോടു കല്പിച്ചാൽ എത്ര അധികം എന്നു പറഞ്ഞു.
Lamentations 2:9
Her gates have sunk into the ground; He has destroyed and broken her bars. Her king and her princes are among the nations; The Law is no more, And her Prophets find no vision from the LORD.
അവളുടെ വാതിലുകൾ മണ്ണിൽ പൂണ്ടുപോയിരിക്കുന്നു; അവളുടെ ഔടാമ്പൽ അവൻ തകർത്തു നശിപ്പിച്ചിരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ രാജാവും പ്രഭുക്കന്മാരും ന്യായപ്രമാണം ഇല്ലാത്ത ജാതികളുടെ ഇടയിൽ ഇരിക്കുന്നു; അവളുടെ പ്രവാചകന്മാർക്കും യഹോവയിങ്കൽ നിന്നു ദർശനം ഉണ്ടാകുന്നതുമില്ല.
2 Chronicles 12:5
Then Shemaiah the Prophet came to Rehoboam and the leaders of Judah, who were gathered together in Jerusalem because of Shishak, and said to them, "Thus says the LORD: "You have forsaken Me, and therefore I also have left you in the hand of Shishak."'
അപ്പോൾ ശെമയ്യാപ്രവാചകൻ രെഹബെയാമിന്റെയും ശീശൿ നിമിത്തം യെരൂശലേമിൽ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കൽ വന്നു അവരോടു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
Lamentations 2:14
Your Prophets have seen for you False and deceptive visions; They have not uncovered your iniquity, To bring back your captives, But have envisioned for you false prophecies and delusions.
നിന്റെ പ്രവാചകന്മാർ നിനക്കു ഭോഷത്വവും വ്യാജവും ദർശിച്ചിരിക്കുന്നു; അവർ നിന്റെ പ്രവാസം മാറ്റുവാൻ തക്കവണ്ണം നിന്റെ അകൃത്യം വെളിപ്പെടുത്താതെ വ്യാജവും പ്രവാസകാരണവുമായ പ്രവാചകം ദർശിച്ചിരിക്കുന്നു.
1 Kings 1:10
But he did not invite Nathan the Prophet, Benaiah, the mighty men, or Solomon his brother.
എങ്കിലും നാഥാൻ പ്രവാചകനെയും ബെനായാവെയും വീരന്മാരെയും തന്റെ സഹോദരനായ ശലോമോനെയും അവൻ ക്ഷണിച്ചില്ല.
Acts 21:10
And as we stayed many days, a certain Prophet named Agabus came down from Judea.
അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൗലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
Malachi 4:5
Behold, I will send you Elijah the Prophet Before the coming of the great and dreadful day of the LORD.
യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
Jeremiah 51:59
The word which Jeremiah the Prophet commanded Seraiah the son of Neriah, the son of Mahseiah, when he went with Zedekiah the king of Judah to Babylon in the fourth year of his reign. And Seraiah was the quartermaster.
യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ നാലം ആണ്ടിൽ, അവനോടുകൂടെ മഹ്സേയാവിന്റെ മകനായ നേർയ്യാവിന്റെ മകനായ സെരായാവു പ്രയാണാദ്ധ്യക്ഷനായി ബാബേലിലേക്കു പോകുമ്പോൾ യിരെമ്യാപ്രവാചകൻ സെരായാവോടു കല്പിച്ചു വചനം--
×

Found Wrong Meaning for Prophet?

Name :

Email :

Details :



×