Animals

Fruits

Search Word | പദം തിരയുക

  
Tribes Of Israel In Tamil - Hindi - Kannada - Telugu - Gujarati - Arabic - Spanish - French - Portuguese - German - Russian - Hebrew & More

Tribes Of Israel

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : Tribes, Of, Israel

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Judges 21:8
And they said, "What one is there from the Tribes of Israel who did not come up to Mizpah to the LORD?" And, in fact, no one had come to the camp from Jabesh Gilead to the assembly.
യിസ്രായേൽഗോത്രങ്ങളിൽനിന്നു മിസ്പയിൽ യഹോവയുടെ അടുക്കൽ വരാതെ ആരെങ്കിലും ഉണ്ടോ എന്നു അവർ അന്വേഷിച്ചപ്പോൾ ഗിലെയാദിലെ യാബേശിൽ നിന്നു ആരും പാളയത്തിൽ സഭെക്കു വന്നിട്ടില്ല എന്നു കണ്ടു.
Judges 20:10
We will take ten men out of every hundred throughout all the Tribes of Israel, a hundred out of every thousand, and a thousand out of every ten thousand, to make provisions for the people, that when they come to Gibeah in Benjamin, they may repay all the vileness that they have done in Israel."
അവർ യിസ്രായേലിൽ പ്രവർത്തിച്ച സകലവഷളത്വത്തിന്നും പകരം ചെയ്യേണ്ടതിന്നു ജനം ഗിബെയയിലേക്കു ചെല്ലുമ്പോൾ അവർക്കും വേണ്ടി ഭക്ഷണസാധനങ്ങൾ പോയി കൊണ്ടുവരുവാൻ യിസ്രായേൽഗോത്രങ്ങളിൽ നൂറ്റിൽ പത്തുപേരെയും ആയിരത്തിൽ നൂറുപേരെയും പതിനായിരത്തിൽ ആയിരംപേരെയും എടുക്കേണം.
1 Kings 14:21
And Rehoboam the son of Solomon reigned in Judah. Rehoboam was forty-one years old when he became king. He reigned seventeen years in Jerusalem, the city which the LORD had chosen out of all the Tribes of Israel, to put His name there. His mother's name was Naamah, an Ammonitess.
ശലോമോന്റെ മകനായ രെഹബെയാം യെഹൂദയിൽ വാണു. രെഹബെയാം വാഴ്ച തുടങ്ങിയപ്പോൾ അവന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിപ്പാൻ എല്ലായിസ്രായേൽഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അമ്മോന്യസ്ത്രീയായ അവന്റെ അമ്മെക്കു നയമാ എന്നുപേർ.
2 Kings 21:7
He even set a carved image of Asherah that he had made, in the house of which the LORD had said to David and to Solomon his son, "In this house and in Jerusalem, which I have chosen out of all the Tribes of Israel, I will put My name forever;
ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠഅവൻ പ്രതിഷ്ഠിച്ചു.
1 Kings 11:32
(but he shall have one tribe for the sake of My servant David, and for the sake of Jerusalem, the city which I have chosen out of all the Tribes of Israel),
എന്നാൽ എന്റെ ദാസനായ ദാവീദിൻ നിമിത്തവും ഞാൻ എല്ലായിസ്രായേൽഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യെരൂശലേം നഗരം നിമിത്തവും ഒരു ഗോത്രം അവന്നു ഇരിക്കും.
Genesis 49:28
All these are the twelve Tribes of Israel, and this is what their father spoke to them. And he blessed them; he blessed each one according to his own blessing.
യിസ്രായെൽ ഗോത്രം പന്ത്രണ്ടും ഇവ ആകുന്നു; അവരുടെ പിതാവു അവരോടു പറഞ്ഞതു ഇതു തന്നേ; അവൻ അവരിൽ ഔരോരുത്തന്നു അവനവന്റെ അനുഗ്രഹം കൊടുത്തു അവരെ അനുഗ്രഹിച്ചു.
1 Chronicles 27:16
Furthermore, over the Tribes of Israel: the officer over the Reubenites was Eliezer the son of Zichri; over the Simeonites, Shephatiah the son of Maachah;
യിസ്രായേൽഗോത്രങ്ങളുടെ തലവന്മാർ: രൂബേന്യർക്കും പ്രഭു സിക്രിയുടെ മകൻ എലീയേസെർ; ശിമെയോന്യർക്കും മയഖയുടെ മകൻ ശെഫത്യാവു;
2 Samuel 19:9
Now all the people were in a dispute throughout all the Tribes of Israel, saying, "The king saved us from the hand of our enemies, he delivered us from the hand of the Philistines, and now he has fled from the land because of Absalom.
യിസ്രായേല്യർ താന്താങ്ങളുടെ വീടുകളിലേക്കു ഔടിപ്പോയിരുന്നു. എല്ലായിസ്രായേൽ ഗോത്രങ്ങളിലുമുള്ള ജനം ഒക്കെയും തമ്മിൽ തർക്കിച്ചു: രാജാവു നമ്മെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിച്ചു; ഫെലിസ്ത്യരുടെ കയ്യിൽ നിന്നു നമ്മെ വിടുവിച്ചതും അവൻ തന്നേ. ഇപ്പോഴോ അബ്ശാലോംനിമിത്തം അവൻ നാടുവിട്ടു ഔടിപ്പോയിരിക്കുന്നു.
Joshua 12:7
And these are the kings of the country which Joshua and the children of Israel conquered on this side of the Jordan, on the west, from Baal Gad in the Valley of Lebanon as far as Mount Halak and the ascent to Seir, which Joshua gave to the Tribes of Israel as a possession according to their divisions,
എന്നാൽ യോശുവയും യിസ്രായേൽമക്കളും യോർദ്ദാന്നിക്കരെ പടിഞ്ഞാറു ലെബാനോന്റെ താഴ്വരയിലെ ബാൽ-ഗാദ് മുതൽ സേയീരിലേക്കുള്ള കയറ്റത്തിലെ മൊട്ടക്കുന്നുവരെ ജയിച്ചടക്കുകയും യോശുവ യിസ്രായേലിന്നു ഗോത്രവിഭാഗപ്രകാരം അവകാശമായി കൊടുക്കയും ചെയ്ത ദേശത്തിലെ രാജാക്കന്മാർ ഇവർ ആകുന്നു.
Exodus 24:4
And Moses wrote all the words of the LORD. And he rose early in the morning, and built an altar at the foot of the mountain, and twelve pillars according to the twelve Tribes of Israel.
മോശെ യഹോവയുടെ വചനങ്ങളൊക്കെയും എഴുതി അതികാലത്തു എഴുന്നേറ്റു പർവ്വതത്തിന്റെ അടിവാരത്തു ഒരു യാഗപീഠവും യിസ്രായേലിന്റെ പന്ത്രണ്ടു ഗോത്രങ്ങളുടെ സംഖ്യക്കൊത്തവണം പന്ത്രണ്ടു തൂണും പണിതു.
Luke 22:30
that you may eat and drink at My table in My kingdom, and sit on thrones judging the twelve Tribes of Israel."
നിങ്ങൾ എന്റെ രാജ്യത്തിൽ എന്റെ മേശയിങ്കൽ തിന്നുകുടിക്കയും സിംഹാസനങ്ങളിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിനെയും ന്യായം വിധിക്കയും ചെയ്യും.
1 Samuel 10:20
And when Samuel had caused all the Tribes of Israel to come near, the tribe of Benjamin was chosen.
അങ്ങനെ ശമൂവേൽ യിസ്രായേൽഗോത്രങ്ങളെയെല്ലാം അടുത്തു വരുമാറാക്കി; ബെന്യാമീൻ ഗോത്രത്തിന്നു ചീട്ടു വീണു.
Ezekiel 47:21
"Thus you shall divide this land among yourselves according to the Tribes of Israel.
ഇങ്ങനെ നിങ്ങൾ ഈ ദേശത്തെ യിസ്രായേൽഗോത്രങ്ങൾക്കു തക്കവണ്ണം വിഭാഗിച്ചുകൊള്ളേണം.
1 Samuel 15:17
So Samuel said, "When you were little in your own eyes, were you not head of the Tribes of Israel? And did not the LORD anoint you king over Israel?
അപ്പോൾ ശമൂവേൽ പറഞ്ഞതു: നിന്റെ സ്വന്തകാഴ്ചയിൽ നീ ചെറിയവനായിരുന്നിട്ടും യഹോവ നിന്നെ യിസ്രായേൽ ഗോത്രങ്ങൾക്കു തലവനാക്കുകയും യിസ്രായേലിന്റെ രാജാവായി നിന്നെ അഭിഷേകം കഴിക്കയും ചെയ്തില്ലയോ?
Ezekiel 48:31
(the gates of the city shall be named after the Tribes of Israel), the three gates northward: one gate for Reuben, one gate for Judah, and one gate for Levi;
നഗരത്തിന്റെ ഗോപുരങ്ങൾ യിസ്രായേൽഗോത്രങ്ങളുടെ പേരുകൾക്കു ഒത്തവണ്ണമായിരിക്കേണം; വടക്കോട്ടു മൂന്നു ഗോപുരം; രൂബേന്റെ ഗോപുരം ഒന്നു; യെഹൂദയുടെ ഗോപുരം ഒന്നു; ലേവിയുടെ ഗോപുരം ഒന്നു.
Judges 21:15
And the people grieved for Benjamin, because the LORD had made a void in the Tribes of Israel.
അവർക്കും അവരെക്കൊണ്ടു തികെഞ്ഞില്ല. യഹോവ യിസ്രായേൽഗോത്രങ്ങളിൽ ഒരു ഛേദം വരുത്തിയിരിക്കകൊണ്ടു ജനം ബെന്യാമീന്യരെക്കുറിച്ചു ദുഃഖിച്ചു.
Judges 18:1
In those days there was no king in Israel. And in those days the tribe of the Danites was seeking an inheritance for itself to dwell in; for until that day their inheritance among the Tribes of Israel had not fallen to them.
അക്കാലത്തു യിസ്രായേലിൽ രാജാവില്ലായിരുന്നു. ദാൻ ഗോത്രക്കാർ അക്കാലം തങ്ങൾക്കു കുടിപാർപ്പാൻ ഒരു അവകാശം അന്വേഷിച്ചു; യിസ്രായേൽഗോത്രങ്ങളുടെ ഇടയിൽ അവർക്കും അന്നുവരെ അവകാശം സ്വാധീനമായ്‍വന്നിരുന്നില്ല.
2 Samuel 7:7
Wherever I have moved about with all the children of Israel, have I ever spoken a word to anyone from the Tribes of Israel, whom I commanded to shepherd My people Israel, saying, "Why have you not built Me a house of cedar?
എന്റെ ജനമായ യിസ്രായേലിനെ മേയ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ഗോത്രങ്ങളിൽ ഒന്നിനോടു എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതിരിക്കുന്നതു എന്തു എന്നു എല്ലായിസ്രായേൽമക്കളോടുംകൂടെ ഞാൻ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെ വെച്ചെങ്കിലും ഒരു വാക്കു കല്പിച്ചിട്ടുണ്ടോ?
2 Chronicles 12:13
Thus King Rehoboam strengthened himself in Jerusalem and reigned. Now Rehoboam was forty-one years old when he became king; and he reigned seventeen years in Jerusalem, the city which the LORD had chosen out of all the Tribes of Israel, to put His name there. His mother's name was Naamah, an Ammonitess.
ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമിൽ തന്നെത്താൻ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോൾ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമിൽ അവൻ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേർ. അവൾ അമ്മോന്യസ്ത്രീ ആയിരുന്നു.
2 Samuel 20:14
And he went through all the Tribes of Israel to Abel and Beth Maachah and all the Berites. So they were gathered together and also went after Sheba.
എന്നാൽ ശേബ എല്ലായിസ്രായേൽഗോത്രങ്ങളിലും കൂടി കടന്നു ആബേലിലും ബേത്ത്-മാഖയിലും എല്ലാബേർയ്യരുടെ അടുക്കലും ചെന്നു; അവരും ഒന്നിച്ചുകൂടി അവന്റെ പിന്നാലെ ചെന്നു.
Matthew 19:28
So Jesus said to them, "Assuredly I say to you, that in the regeneration, when the Son of Man sits on the throne of His glory, you who have followed Me will also sit on twelve thrones, judging the twelve Tribes of Israel.
യേശു അവരോടു പറഞ്ഞതു: “എന്നെ അനുഗമിച്ചിരിക്കുന്ന നിങ്ങൾ പുനർജ്ജനനത്തിൽ മനുഷ്യപുത്രൻ തന്റെ മഹത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കുമ്പോൾ നിങ്ങളും പന്ത്രണ്ടു സിംഹാസനത്തിൽ ഇരുന്നു യിസ്രായേൽ ഗോത്രം പന്ത്രണ്ടിന്നും ന്യായം വിധിക്കും എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു
Psalms 78:55
He also drove out the nations before them, Allotted them an inheritance by survey, And made the Tribes of Israel dwell in their tents.
അവരുടെ മുമ്പിൽനിന്നു അവൻ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവർക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളിൽ പാർപ്പിച്ചു.
2 Samuel 24:2
So the king said to Joab the commander of the army who was with him, "Now go throughout all the Tribes of Israel, from Dan to Beersheba, and count the people, that I may know the number of the people."
അങ്ങനെ രാജാവു തന്റെ സേനാധിപതിയായ യോവാബിനോടു: ദാൻ മുതൽ ബേർ-ശേബവരെ യിസ്രായേൽഗോത്രങ്ങളിൽ ഒക്കെയും നിങ്ങൾ സഞ്ചരിച്ചു ജനത്തെ എണ്ണി ജനസംഖ്യ എന്നെ അറിയിപ്പിൻ എന്നു കല്പിച്ചു.
1 Chronicles 29:6
Then the leaders of the fathers' houses, leaders of the Tribes of Israel, the captains of thousands and of hundreds, with the officers over the king's work, offered willingly.
അപ്പോൾ പിതൃഭവനപ്രഭുക്കന്മാരും യിസ്രായേലിന്റെ ഗോത്രപ്രഭുക്കന്മാരും സഹസ്രാധിപന്മാരും ശതാധിപന്മാരും രാജാവിന്റെ പ്രവൃത്തിക്കു മേൽവിചാരകന്മാരും മന:പൂർവ്വദാനങ്ങളെ കൊണ്ടുവന്നു.
Ezekiel 48:29
This is the land which you shall divide by lot as an inheritance among the Tribes of Israel, and these are their portions," says the Lord GOD.
നിങ്ങൾ ചീട്ടിട്ടു യിസ്രായേൽഗോത്രങ്ങൾക്കു അവകാശമായി വിഭാഗിക്കേണ്ടുന്ന ദേശം ഇതു തന്നേ; അവരുടെ ഔഹരികൾ ഇവതന്നേ എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
×

Found Wrong Meaning for Tribes Of Israel?

Name :

Email :

Details :



×