Animals

Fruits

Search Word | പദം തിരയുക

  

Captive

English Meaning

A prisoner taken by force or stratagem, esp., by an enemy, in war; one kept in bondage or in the power of another.

  1. One, such as a prisoner of war, who is forcibly confined, subjugated, or enslaved.
  2. One held in the grip of a strong emotion or passion.
  3. Taken and held prisoner, as in war.
  4. Held in bondage; enslaved.
  5. Kept under restraint or control; confined: captive birds.
  6. Restrained by circumstances that prevent free choice: a captive audience; a captive market.
  7. Enraptured, as by beauty; captivated.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തടവുകാരന്‍ - Thadavukaaran‍ | Thadavukaran‍

അടിമ - Adima

അടിമയാക്കപ്പെട്ട - Adimayaakkappetta | Adimayakkappetta

മറ്റെവിടെയെങ്കിലും പോകാന്‍ സ്വാതന്ത്യ്രമില്ലാത്ത - Mattevideyenkilum Pokaan‍ Svaathanthyramillaaththa | Mattevideyenkilum Pokan‍ swathanthyramillatha

യുദ്ധത്തില്‍ തടവുകാരനാക്കപ്പെട്ട - Yuddhaththil‍ Thadavukaaranaakkappetta | Yudhathil‍ Thadavukaranakkappetta

അപഹൃതചിത്തനായ - Apahruthachiththanaaya | Apahruthachithanaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Chronicles 28:13
and said to them, "You shall not bring the captives here, for we already have offended the LORD. You intend to add to our sins and to our guilt; for our guilt is great, and there is fierce wrath against Israel."
നിങ്ങൾ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാൻ നിങ്ങൾ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേൽ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
Jeremiah 33:7
And I will cause the captives of Judah and the captives of Israel to return, and will rebuild those places as at the first.
ഞാൻ യെഹൂദയുടെ പ്രവാസികളെയും യിസ്രായേലിന്റെ പ്രവാസികളെയും മടക്കിവരുത്തി പണ്ടത്തെപ്പോലെ അവർക്കും അഭിവൃത്തി വരുത്തും.
Amos 9:14
I will bring back the captives of My people Israel; They shall build the waste cities and inhabit them; They shall plant vineyards and drink wine from them; They shall also make gardens and eat fruit from them.
അപ്പോൾ ഞാൻ എന്റെ ജനമായ യിസ്രായേലിന്റെ പ്രവാസികളെ മടക്കിവരുത്തും ശൂന്യമായിപ്പോയിരുന്ന പട്ടണങ്ങളെ അവർ പണിതു പാർക്കയും മുന്തിരിത്തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ വീഞ്ഞു കുടിക്കയും തോട്ടങ്ങൾ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കയും ചെയ്യും.
Exodus 12:29
And it came to pass at midnight that the LORD struck all the firstborn in the land of Egypt, from the firstborn of Pharaoh who sat on his throne to the firstborn of the captive who was in the dungeon, and all the firstborn of livestock.
അർദ്ധരാത്രിയിലോ, സിംഹാസനത്തിലിരുന്ന ഫറവോന്റെ ആദ്യജാതൻ മുതൽ കുണ്ടറയിൽ കിടന്ന തടവുകാരന്റെ ആദ്യജാതൻ വരെയും മിസ്രയീംദേശത്തിലെ ആദ്യജാതന്മാരെയും മൃഗങ്ങളുടെ കടിഞ്ഞൂലുകളെയും എല്ലാം യഹോവ സംഹരിച്ചു.
Numbers 31:9
And the children of Israel took the women of Midian captive, with their little ones, and took as spoil all their cattle, all their flocks, and all their goods.
യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
Jeremiah 28:4
And I will bring back to this place Jeconiah the son of Jehoiakim, king of Judah, with all the captives of Judah who went to Babylon,' says the LORD, "for I will break the yoke of the king of Babylon."'
യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ നെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
2 Timothy 3:6
For of this sort are those who creep into households and make captives of gullible women loaded down with sins, led away by various lusts,
വീടുകളിൽ നൂണുകടക്കയും പാപങ്ങളെ ചുമന്നുകൊണ്ടു നാനാ മോഹങ്ങൾക്കും അധീനരായി എപ്പോഴും പഠിച്ചിട്ടും ഒരിക്കലും സത്യത്തിന്റെ പരിജ്ഞാനം പ്രാപിപ്പാൻ കഴിയാത്ത പെണ്ണുങ്ങളെ സ്വാധീനമാക്കുകയും ചെയ്യുന്നവർ ഈ കൂട്ടത്തിലുള്ളവർ ആകുന്നു;
Jeremiah 24:1
The LORD showed me, and there were two baskets of figs set before the temple of the LORD, after Nebuchadnezzar king of Babylon had carried away captive Jeconiah the son of Jehoiakim, king of Judah, and the princes of Judah with the craftsmen and smiths, from Jerusalem, and had brought them to Babylon.
ബാബേൽരാജാവായ നെബൂഖദ് നേസർ യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും യെഹൂദാപ്രഭുക്കന്മാരെയും ശില്പികളെയും കൊല്ലന്മാരെയും പിടിച്ചു യെരൂശലേമിൽനിന്നു ബാബേലിലേക്കു കൊണ്ടുപോയ ശേഷം, യഹോവ എന്നെ രണ്ടു കൊട്ട അത്തിപ്പഴം യഹോവയുടെ മന്ദിരത്തിൻ മുമ്പിൽ വെച്ചിരിക്കുന്നതു കാണിച്ചു.
1 Kings 8:50
and forgive Your people who have sinned against You, and all their transgressions which they have transgressed against You; and grant them compassion before those who took them captive, that they may have compassion on them
നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു, അവർ നിന്നോടു ചെയ്ത ദ്രോഹങ്ങളൊക്കെയും ക്ഷമിക്കയും അവരെ ബദ്ധന്മാരായി കൊണ്ടുപോയവർക്കും അവരോടു കരുണതോന്നത്തക്കവണ്ണം അവർക്കും അവരോടു കരുണ ലഭിക്കുമാറാക്കുകയും ചെയ്യേണമേ.
Nahum 2:7
It is decreed: She shall be led away captive, She shall be brought up; And her maidservants shall lead her as with the voice of doves, Beating their breasts.
അതു നിർണ്ണയിച്ചിരിക്കുന്നു; അവൾ അനാവൃതയായി, അവൾ പോകേണ്ടിവരും; അവളുടെ ദാസിമാർ പ്രാവു കുറുകുംപോലെ കുറുകി മാറത്തടിക്കുന്നു.
Genesis 34:29
and all their wealth. All their little ones and their wives they took captive; and they plundered even all that was in the houses.
Luke 4:18
"The Spirit of the LORD is upon Me, Because He has anointed Me To preach the gospel to the poor; He has sent Me to heal the brokenhearted, To proclaim liberty to the captives And recovery of sight to the blind, To set at liberty those who are oppressed;
“ദരിദ്രന്മാരോടു സുവിശേഷം അറിയിപ്പാൻ കർത്താവു എന്നെ അഭിഷേകം ചെയ്കയാൽ അവന്റെ ആത്മാവു എന്റെമൽ ഉണ്ടു; ബദ്ധന്മാർക്കും വിടുതലും കുരുടന്മാർക്കും കാഴ്ചയും പ്രസംഗിപ്പാനും പീഡിതന്മാരെ വിടുവിച്ചയപ്പാനും
2 Chronicles 6:36
"When they sin against You (for there is no one who does not sin), and You become angry with them and deliver them to the enemy, and they take them captive to a land far or near;
അവർ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യൻ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കൾക്കു ഏല്പിക്കയും അവർ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താൽ
Ephesians 4:8
Therefore He says: "When He ascended on high, He led captivity captive, And gave gifts to men."
അതുകൊണ്ടു: “അവൻ ബദ്ധന്മാരെ പിടിച്ചുകൊണ്ടു പോയി ഉയരത്തിൽ കയറി മനുഷ്യർക്കും ദാനങ്ങളെ കൊടുത്തു” എന്നു പറയുന്നു.
Jeremiah 52:29
in the eighteenth year of Nebuchadnezzar he carried away captive from Jerusalem eight hundred and thirty-two persons;
നെബൂഖദ്നേസരിന്റെ പതിനെട്ടാം ആണ്ടിൽ അവൻ യെരൂശലേമിൽനിന്നു പ്രവാസത്തിലേക്കു കൊണ്ടുപോയ എണ്ണൂറ്റിമുപ്പത്തുരണ്ടു പേർ;
Ezekiel 1:1
Now it came to pass in the thirtieth year, in the fourth month, on the fifth day of the month, as I was among the captives by the River Chebar, that the heavens were opened and I saw visions of God.
മുപ്പതാം ആണ്ടു നാലാം മാസം അഞ്ചാം തിയ്യതി ഞാൻ കെബാർനദീതീരത്തു പ്രവാസികളുടെ ഇടയിൽ ഇരിക്കുമ്പോൾ സ്വർഗ്ഗം തുറന്നു ഞാൻ ദിവ്യദർശനങ്ങളെ കണ്ടു.
Song of Solomon 7:5
Your head crowns you like Mount Carmel, And the hair of your head is like purple; A king is held captive by your tresses.
നിന്റെ കഴുത്തു ദന്തഗോപുരംപോലെയും നിന്റെ കണ്ണു ഹെശ്ബോനിൽ ബാത്ത് റബ്ബീം വാതിൽക്കലേ കുളങ്ങളെപ്പോലെയും നിന്റെ മൂകൂ ദമ്മേശെക്കിന്നു നേരെയുള്ള ലെബാനോൻ ഗോപുരംപോലെയും ഇരിക്കുന്നു.
Deuteronomy 32:42
I will make My arrows drunk with blood, And My sword shall devour flesh, With the blood of the slain and the captives, From the heads of the leaders of the enemy."'
ഹതന്മാരുടെയും ബദ്ധന്മാരുടെയും രക്തത്താലും, ശത്രുനായകന്മാരുടെ ശിരസ്സിൽനിന്നു ഒലിക്കുന്നതിനാലും ഞാൻ എന്റെ അസ്ത്രങ്ങളെ ലഹരിപ്പിക്കും എന്റെ വാൾ മാംസം തിന്നുകയും ചെയ്യും.
1 Samuel 30:3
So David and his men came to the city, and there it was, burned with fire; and their wives, their sons, and their daughters had been taken captive.
ദാവീദും അവന്റെ ആളുകളും പട്ടണത്തിലേക്കു വന്നപ്പോൾ അതു തീവെച്ചു ചുട്ടിരിക്കുന്നതും ഭാര്യമാരെയും പുത്രീപുത്രന്മാരെയും അടിമകളായി കൊണ്ടുപോയിരിക്കുന്നതും കണ്ടു.
2 Kings 16:9
So the king of Assyria heeded him; for the king of Assyria went up against Damascus and took it, carried its people captive to Kir, and killed Rezin.
അശ്ശൂർരാജാവു അവന്റെ അപേക്ഷ കേട്ടു; അശ്ശൂർരാജാവു ദമ്മേശെക്കിലേക്കു ചെന്നു അതിനെ പിടിച്ചു അതിലെ നിവാസികളെ കീരിലേക്കു ബദ്ധരായി കൊണ്ടുപോയി രെസീനെ കൊന്നുകളഞ്ഞു.
Ezekiel 6:9
Then those of you who escape will remember Me among the nations where they are carried captive, because I was crushed by their adulterous heart which has departed from Me, and by their eyes which play the harlot after their idols; they will loathe themselves for the evils which they committed in all their abominations.
എന്നെ വിട്ടകന്നു പരസംഗം ചെയ്യുന്ന അവരുടെ ഹൃദയത്തെയും വിഗ്രഹങ്ങളോടു ചേർന്നു പരസംഗം ചെയ്യുന്ന അവരുടെ കണ്ണുകളെയും ഞാൻ തകർത്തുകളഞ്ഞശേഷം, നിങ്ങളിൽ ചാടിപ്പോയവർ, അവരെ പിടിച്ചു കൊണ്ടുപോയ ജാതികളുടെ ഇടയിൽവെച്ചു എന്നെ ഔർക്കും; അവരുടെ സകലമ്ളേച്ഛതകളാലും ചെയ്ത ദോഷങ്ങൾ നിമിത്തം അവർക്കും തങ്ങളോടു തന്നേ വെറുപ്പുതോന്നും.
Obadiah 1:20
And the captives of this host of the children of Israel Shall possess the land of the Canaanites As far as Zarephath. The captives of Jerusalem who are in Sepharad Shall possess the cities of the South.
ഈ കോട്ടയിൽനിന്നു പ്രവാസികളായി പോയ യിസ്രായേൽമക്കൾ സാരെഫാത്ത്വരെ കനാന്യർക്കുംള്ളതും സെഫാരദിലുള്ള യെരൂശലേമ്യപ്രവാസികൾ തെക്കെദേശത്തെ പട്ടണങ്ങളും കൈവശമാക്കും.
Ezekiel 39:28
then they shall know that I am the LORD their God, who sent them into captivity among the nations, but also brought them back to their land, and left none of them captive any longer.
ഞാൻ അവരെ ജാതികളുടെ ഇടയിൽ ബദ്ധരായി കൊണ്ടുപോകുമാറാക്കുകയും അവരിൽ ആരെയും അവിടെ വിട്ടേക്കാതെ അവരുടെ ദേശത്തേക്കു കൂട്ടിവരുത്തുകയും ചെയ്തതിനാൽ ഞാൻ അവരുടെ ദൈവമായ യഹോവ എന്നു അവർ അറിയും.
Jeremiah 29:14
I will be found by you, says the LORD, and I will bring you back from your captivity; I will gather you from all the nations and from all the places where I have driven you, says the LORD, and I will bring you to the place from which I cause you to be carried away captive.
നിങ്ങൾ എന്നെ കണ്ടെത്തുവാൻ ഞാൻ ഇടയാക്കും എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിങ്ങളുടെ പ്രവാസം മാറ്റും; ഞാൻ നിങ്ങളെ നീക്കിക്കളഞ്ഞിരിക്കുന്ന സകലജാതികളിൽനിന്നും എല്ലായിടങ്ങളിലുംനിന്നും നിങ്ങളെ ശേഖരിച്ചു ഞാൻ നിങ്ങളെ വിട്ടുപോകുമാറാക്കിയ സ്ഥലത്തേക്കു തന്നേ മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
1 Chronicles 9:1
So all Israel was recorded by genealogies, and indeed, they were inscribed in the book of the kings of Israel. But Judah was carried away captive to Babylon because of their unfaithfulness.
യിസ്രായേൽ മുഴുവനും വംശാവലിയായി ചാർത്തപ്പെട്ടിരുന്നു; അതു യിസ്രായേൽരാജാക്കന്മാരുടെ വൃത്താന്തപുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ. യെഹൂദയെയോ അവരുടെ അകൃത്യംനിമിത്തം ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
×

Found Wrong Meaning for Captive?

Name :

Email :

Details :



×