This service is a free English - Malayalam Dictionary with English & Malayalam meaning of more than 125000 words. You can find out equivalent Malayalam meaning, definitions, Synonyms & more of any English word by using this service. The malayalam meaning is displayed with transliterated output (Manglish) as well & that will help people who doesn't know to read Malayalam language. Please support this free service by just sharing with your friends. If you find any bugs in this program please report me at jenson555@gmail.com
ഈ പ്രോഗ്രാമിൽ എന്തെങ്കിലും തെറ്റുകൾ കണ്ടെത്തിയാൽ ദയവായി jenson555@gmail.com ൽ അറിയിക്കുക.
Malayalam | മലയാളം
Malayalam is a Dravidian language spoken in the Indian state of Kerala and the union territories of Lakshadweep and Puducherry (Mahé district) by the Malayali people. It is one of 22 scheduled languages of India and is spoken by 2.88% of Indians. Malayalam has official language status in Kerala, Lakshadweep and Puducherry (Mahé) and is spoken by 34 million people worldwide. Malayalam is also spoken by linguistic minorities in the neighbouring states; with significant number of speakers in the Kodagu and Dakshina Kannada districts of Karnataka, and Nilgiris and Kanyakumari, districts of Tamil Nadu. Due to Malayali expatriates in the Persian Gulf, Malayalam is also widely spoken in the Gulf Countries. (Source: Wikipedia)
മലയാളം : ഇന്ത്യൻ സംസ്ഥാനമായ കേരളത്തിലും കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപിലെയും പുതുച്ചേരിയിലെയും (മാഹി ജില്ല) മലയാളികൾ സംസാരിക്കുന്ന ഒരു ദ്രാവിഡ ഭാഷയാണ് മലയാളം. ഇന്ത്യയിലെ 22 ഷെഡ്യൂൾ ചെയ്ത ഭാഷകളിൽ ഒന്നായ ഇത് 2.88% ഇന്ത്യക്കാർ സംസാരിക്കുന്നു. കേരളം, ലക്ഷദ്വീപ്, പുതുച്ചേരി (മാഹി) എന്നിവിടങ്ങളിൽ ഔദ്യോഗിക ഭാഷാ പദവിയുള്ള മലയാളം ലോകമെമ്പാടുമുള്ള 34 ദശലക്ഷം ആളുകൾ സംസാരിക്കുന്നു. അയൽ സംസ്ഥാനങ്ങളിലെ ഭാഷാ ന്യൂനപക്ഷങ്ങളും മലയാളം സംസാരിക്കുന്നു; കർണാടകയിലെ കൊടഗു, ദക്ഷിണ കന്നഡ ജില്ലകളിലും തമിഴ്നാട്ടിലെ നീലഗിരി, കന്യാകുമാരി എന്നിവിടങ്ങളിലും മലയാളം സംസാരിക്കുന്നവർ ധാരാളം ഉണ്ട്. പേർഷ്യൻ ഗൾഫിലെ മലയാളി പ്രവാസികൾ കാരണം ഗൾഫ് രാജ്യങ്ങളിലും മലയാളം വ്യാപകമായി സംസാരിക്കപ്പെടുന്നു. (ഉറവിടം: വിക്കിപീഡിയ)
So absalom said to Hushai, "Is this your loyalty to your friend? Why did you not go with your friend?"
അതിന്നു ഹൂശായി അബ്ശാലോമിനോടു: അങ്ങനെയല്ല, യഹോവയും ഈ ജനവും യിസ്രായേല്യരൊക്കെയും ആരെ തിരഞ്ഞെടുക്കുന്നുവോ അവന്നുള്ളവൻ ആകന്നു ഞാൻ ; അവന്റെ പക്ഷത്തിൽ ഞാൻ ഇരിക്കും.
2 Samuel 17:1
Moreover Ahithophel said to absalom, "Now let me choose twelve thousand men, and I will arise and pursue David tonight.
അനന്തരം അഹീഥോഫെൽ അബ്ശാലോമിനോടു പറഞ്ഞതു: ഞാൻ പന്തീരായിരം പേരെ തിരഞ്ഞെടുത്തു പുറപ്പെട്ടു ഇന്നു രാത്രി തന്നേ ദാവീദിനെ പിന്തുടരട്ടെ.
2 Samuel 13:1
After this absalom the son of David had a lovely sister, whose name was Tamar; and Amnon the son of David loved her.
അതിന്റെ ശേഷം സംഭവിച്ചതു: ദാവീദിന്റെ മകനായ അബ്ശാലോമിന്നു സൗന്ദര്യമുള്ള ഒരു സഹോദരി ഉണ്ടായിരുന്നു; അവൾക്കു താമാർ എന്നു പേർ; ദാവീദിന്റെ മകനായ അമ്നോന്നു അവളിൽ പ്രേമം ജനിച്ചു.
2 Kings 19:4
It may be that the LORD your God will hear all the words of the Rabshakeh, whom his master the king of Assyria has sent to reproach the living God, and will rebuke the words which the LORD your God has heard. Therefore lift up your prayer for the remnant that is left."'
ജീവനുള്ള ദൈവത്തെ നിന്ദിപ്പാൻ റബ്-ശാക്കേയെ അവന്റെ യജമാനനായ അശ്ശൂർരാജാവു അയച്ചു പറയിക്കുന്ന വാക്കു ഒക്കെയും നിന്റെ ദൈവമായ യഹോവ പക്ഷെ കേൾക്കും; നിന്റെ ദൈവമായ യഹോവ കേട്ട വാക്കിന്നു പ്രതികാരം ചെയ്യും; ആകയാൽ ഇനിയും ശേഷിച്ചിരിക്കുന്നവർക്കും വേണ്ടി പക്ഷവാദം കഴിക്കേണമേ.
2 Samuel 17:18
Nevertheless a lad saw them, and told absalom. But both of them went away quickly and came to a man's house in Bahurim, who had a well in his court; and they went down into it.
എന്നാൽ ഒരു ബാല്യക്കാരൻ അവരെ കണ്ടിട്ടു അബ്ശാലോമിന്നു അറിവു കൊടുത്തു. ആകയാൽ അവർ ഇരുവരും വേഗം പോയി ബഹുരീമിൽ ഒരു ആളുടെ വീട്ടിൽ കയറി; അവന്റെ മുറ്റത്തു ഒരു കിണറുണ്ടായിരുന്നു; അവർ അതിൽ ഇറങ്ങി.
2 Samuel 13:27
But absalom urged him; so he let Amnon and all the king's sons go with him.
എങ്കിലും അബ്ശാലോം നിർബന്ധിച്ചപ്പോൾ അവൻ അമ്നോനെയും രാജകുമാരന്മാരെയൊക്കെയും അവനോടുകൂടെ അയച്ചു.
2 Samuel 14:24
And the king said, "Let him return to his own house, but do not let him see my face." So absalom returned to his own house, but did not see the king's face.
എന്നാൽ രാജാവു: അവൻ തന്റെ വീട്ടിലേക്കു പോകട്ടെ; എന്റെ മുഖം അവൻ കാണരുതു എന്നു കല്പിച്ചു. അങ്ങനെ അബ്ശാലോം തന്റെ വീട്ടിൽ പോയി; രാജാവിന്റെ മുഖം കണ്ടതുമില്ല.
2 Samuel 14:25
Now in all Israel there was no one who was praised as much as absalom for his good looks. From the sole of his foot to the crown of his head there was no blemish in him.
എന്നാൽ എല്ലായിസ്രായേലിലും സൗന്ദര്യംകൊണ്ടു അബ്ശാലോമിനോളം ശ്ളാഘ്യനായ ഒരുത്തനും ഉണ്ടായിരുന്നില്ല; അടിതൊട്ടു മുടിവരെ അവന്നു ഒരു ഊനവും ഇല്ലായിരുന്നു.
2 Samuel 14:23
So Joab arose and went to Geshur, and brought absalom to Jerusalem.
അങ്ങനെ യോവാബ് പുറപ്പെട്ടു ഗെശൂരിൽ ചെന്നു അബ്ശാലോമിനെ യെരൂശലേമിലേക്കു കൂട്ടിക്കൊണ്ടു വന്നു.
Isaiah 37:8
Then the Rabshakeh returned, and found the king of Assyria warring against Libnah, for he heard that he had departed from Lachish.
രബ്-ശാക്കേ മടങ്ങിച്ചെന്നു അശ്ശൂർരാജാവു ലിബ്നയുടെ നേരെ യുദ്ധം ചെയ്യുന്നതു കണ്ടു; അവൻ ലാക്കീശ് വിട്ടുപോയി എന്നു അവൻ കേട്ടിരുന്നു.
2 Kings 18:37
Then Eliakim the son of Hilkiah, who was over the household, Shebna the scribe, and Joah the son of Asaph, the recorder, came to Hezekiah with their clothes torn, and told him the words of the Rabshakeh.
ഹിൽക്കീയാവിന്റെ മകനായ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരനായ ശെബ്നയും ആസാഫിന്റെ മകനായ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു റബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
2 Samuel 13:26
Then absalom said, "If not, please let my brother Amnon go with us." And the king said to him, "Why should he go with you?"
അപ്പോൾ അബ്ശാലോം: അങ്ങനെയെങ്കിൽ എന്റെ സഹോദരൻ അമ്നോൻ ഞങ്ങളോടുകൂടെ പോരട്ടെ എന്നു പറഞ്ഞു. രാജാവു അവനോടു: അവൻ പോരുന്നതു എന്തിന്നു എന്നു പറഞ്ഞു.
2 Samuel 13:32
Then Jonadab the son of Shimeah, David's brother, answered and said, "Let not my lord suppose they have killed all the young men, the king's sons, for only Amnon is dead. For by the command of absalom this has been determined from the day that he forced his sister Tamar.
എന്നാൽ ദാവീദിന്റെ ജ്യേഷ് നായ ശിമെയയുടെ മകനായ യോനാദാബ് പറഞ്ഞതു: അവർ രാജകുമാരന്മാരായ യുവാക്കളെ ഒക്കെയും കൊന്നുകളഞ്ഞു എന്നു യജമാനൻ വിചാരിക്കരുതു; അമ്നോൻ മാത്രമെ മരിച്ചിട്ടുള്ളു; തന്റെ സഹോദരിയായ താമാരിനെ അവൻ അവമാനിച്ച നാൾമുതൽ അബ്ശാലോമിന്റെ മുഖത്തു ഈ നിർണ്ണയം കാണ്മാൻ ഉണ്ടായിരുന്നു.
1 Chronicles 3:2
the third, absalom the son of Maacah, the daughter of Talmai, king of Geshur; the fourth, Adonijah the son of Haggith;
ഗെശൂർ രാജാവായ തൽമായിയുടെ മകളായ മയഖയുടെ മകൻ അബ്ശാലോം മൂന്നാമൻ ; ഹഗ്ഗീത്തിന്റെ മകൻ അദോനീയാവു നാലാമൻ ;
2 Samuel 17:20
And when absalom's servants came to the woman at the house, they said, "Where are Ahimaaz and Jonathan?" So the woman said to them, "They have gone over the water brook." And when they had searched and could not find them, they returned to Jerusalem.
അബ്ശാലോമിന്റെ ഭൃത്യന്മാർ ആ സ്ത്രീയുടെ വീട്ടിൽ വന്നു: അഹീമാസും യോനാഥാനും എവിടെ എന്നു ചോദിച്ചതിന്നു: അവർ നീർതോടു കടന്നുപോയി എന്നു സ്ത്രീ പറഞ്ഞു അവർ അന്വേഷിച്ചിട്ടു കാണായ്കയാൽ യെരൂശലേമിലേക്കു മടങ്ങിപ്പോയി.
Acts 2:11
Cretans and Arabs--we hear them speaking in our own tongues the wonderful works of God."
ഈ നമ്മുടെ ഭാഷകളിൽ അവർ ദൈവത്തിന്റെ വൻ കാര്യങ്ങളെ പ്രസ്താവിക്കുന്നതു കേൾക്കുന്നുവല്ലോ എന്നു പറഞ്ഞു.
Isaiah 36:22
Then Eliakim the son of Hilkiah, who was over the household, Shebna the scribe, and Joah the son of Asaph, the recorder, came to Hezekiah with their clothes torn, and told him the words of the Rabshakeh.
ഹിൽക്കീയാവിന്റെ മകൻ എല്യാക്കീം എന്ന രാജധാനിവിചാരകനും രായസക്കാരൻ ശെബ്നയും ആസാഫിന്റെ മകൻ യോവാഹ് എന്ന മന്ത്രിയും വസ്ത്രം കീറി ഹിസ്കീയാവിന്റെ അടുക്കൽ വന്നു രബ്-ശാക്കേയുടെ വാക്കു അവനോടു അറിയിച്ചു.
1 Chronicles 29:2
Now for the house of my God I have prepared with all my might: gold for things to be made of gold, silver for things of silver, bronze for things of bronze, iron for things of iron, wood for things of wood, onyx stones, stones to be set, glistening stones of various colors, all kinds of precious stones, and marble slabs in abundance.
എന്നാൽ ഞാൻ എന്റെ സർവ്വബലത്തോടും കൂടെ എന്റെ ദൈവത്തിന്റെ ആലയത്തിന്നു വേണ്ടി പൊന്നുകൊണ്ടുള്ളവേക്കു പൊന്നും വെള്ളികൊണ്ടുള്ളവേക്കു വെള്ളിയും താമ്രംകൊണ്ടുള്ളവേക്കു താമ്രവും ഇരിമ്പുകൊണ്ടുള്ളവേക്കു ഇരിമ്പും മരംകൊണ്ടുള്ളവേക്കു മരവും ഗോമേദകക്കല്ലും പതിപ്പാനുള്ള കല്ലും ഖചിതപ്രവൃത്തിക്കുള്ള കല്ലും നാനവർണ്ണമുള്ള കല്ലും വിലയേറിയ സകലവിധ രത്നവും അനവധി വെള്ളക്കല്ലും ശേഖരിച്ചു വെച്ചിരിക്കുന്നു.
2 Kings 18:28
Then the Rabshakeh stood and called out with a loud voice in Hebrew, and spoke, saying, "Hear the word of the great king, the king of Assyria!
അങ്ങനെ റബ്-ശാക്കേ നിന്നുകൊണ്ടു യെഹൂദാഭാഷയിൽ ഉറക്കെ വിളിച്ചുപറഞ്ഞതു എന്തെന്നാൽ: മഹാരാജാവായ അശ്ശൂർരാജാവിന്റെ വാക്കു കേൾപ്പിൻ .
2 Samuel 15:10
Then absalom sent spies throughout all the tribes of Israel, saying, "As soon as you hear the sound of the trumpet, then you shall say, "absalom reigns in Hebron!"'
എന്നാൽ അബ്ശാലോം യിസ്രായേൽഗോത്രങ്ങളിൽ എല്ലാടവും ചാരന്മാരെ അയച്ചു: നിങ്ങൾ കാഹളനാദം കേൾക്കുമ്പോൾ അബ്ശാലോം ഹെബ്രോനിൽ രാജാവായിരിക്കുന്നു എന്നു വിളിച്ചുപറവിൻ എന്നു പറയിച്ചിരുന്നു.
2 Samuel 18:33
Then the king was deeply moved, and went up to the chamber over the gate, and wept. And as he went, he said thus: "O my son absalom--my son, my son absalom--if only I had died in your place! O absalom my son, my son!"
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
2 Samuel 18:10
Now a certain man saw it and told Joab, and said, "I just saw absalom hanging in a terebinth tree!"
ഒരുത്തൻ അതു കണ്ടിട്ടു: അബ്ശാലോം ഒരു കരുവേലകത്തിൽ തൂങ്ങിക്കിടക്കുന്നതു ഞാൻ കണ്ടു എന്നു യോവാബിനോടു അറിയിച്ചു.
2 Samuel 17:4
And the saying pleased absalom and all the elders of Israel.
ഈ വാക്കു അബ്ശാലോമിന്നും യിസ്രായേൽമൂപ്പന്മാർക്കൊക്കെയും വളരെ ബോധിച്ചു.
2 Samuel 16:20
Then absalom said to Ahithophel, "Give advice as to what we should do."
അഹീഥോഫെൽ അബ്ശാലോമിനോടു: രാജധാനി സൂക്ഷിപ്പാൻ നിന്റെ അപ്പൻ പാർപ്പിച്ചിട്ടുള്ള അവന്റെ വെപ്പാട്ടികളുടെ അടുക്കൽ നീ ചെല്ലുക; എന്നാൽ നീ നിന്റെ അപ്പന്നു നിന്നെത്തന്നെ വെറുപ്പാക്കി എന്നു എല്ലായിസ്രായേലും കേൾക്കും; നിന്നോടുകൂടെയുള്ളവർ ഒക്കെയും ധൈര്യപ്പെടും എന്നു പറഞ്ഞു.
2 Corinthians 13:2
I have told you before, and foretell as if I were present the second time, and now being absent I write to those who have sinned before, and to all the rest, that if I come again I will not spare--
ഞാൻ രണ്ടാം പ്രവാശ്യം നിങ്ങളുടെ ഇടയിൽ ഇരുന്നപ്പോൾ: ഞാൻ വീണ്ടും വന്നാൽ ക്ഷമിക്കയില്ല എന്നു പറഞ്ഞതുപോലെ ഞാൻ ഇപ്പോൾ ദൂരത്തിരുന്നുകൊണ്ടു ആ പാപം ചെയ്തവരോടും മറ്റെല്ലാവരോടും മുൻ കൂട്ടി പറയുന്നു.