Animals

Fruits

Search Word | പദം തിരയുക

  

Congregation

English Meaning

The act of congregating, or bringing together, or of collecting into one aggregate or mass.

  1. The act of assembling.
  2. A body of assembled people or things; a gathering.
  3. A group of people gathered for religious worship.
  4. The members of a specific religious group who regularly worship at a church or synagogue.
  5. Roman Catholic Church A religious institute in which only simple vows, not solemn vows, are taken.
  6. Roman Catholic Church A division of the Curia.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി - Onnichu Koodicherunna Pravruththi | Onnichu Koodicherunna Pravruthi

ഈശ്വരാരാധനയ്‌ക്കായി ഒത്തു ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍ - Eeshvaraaraadhanaykkaayi Oththu Cher‍nna Oru Koottam Aalukal‍ | Eeshvararadhanaykkayi Othu Cher‍nna Oru Koottam alukal‍

സംഘം ചേരല്‍ - Samgham Cheral‍

സഭ - Sabha

പ്രാര്‍ത്ഥനയ്‌ക്കു പള്ളിയില്‍ വരുന്നവരുടെ കൂട്ടം - Praar‍ththanaykku Palliyil‍ Varunnavarude Koottam | Prar‍thanaykku Palliyil‍ Varunnavarude Koottam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Joshua 22:12
And when the children of Israel heard of it, the whole congregation of the children of Israel gathered together at Shiloh to go to war against them.
യിസ്രായേൽമക്കൾ അതു കേട്ടപ്പോൾ യിസ്രായേൽമക്കളുടെ സഭ മുഴുവനും അവരോടു യുദ്ധത്തിന്നു പുറപ്പെടുവാൻ ശീലോവിൽ ഒന്നിച്ചുകൂടി.
Joshua 9:21
And the rulers said to them, "Let them live, but let them be woodcutters and water carriers for all the congregation, as the rulers had promised them."
അവർക്കും വാക്കുകൊടുത്തതുപോലെ പ്രഭുക്കന്മാർ അവരോടു: ഇവർ ജീവനോടെ ഇരിക്കട്ടെ; എങ്കിലും അവർ സർവ്വസഭെക്കും വിറകുകീറുന്നവരും വെള്ളംകോരുന്നവരും ആയിരിക്കേണം എന്നു പറഞ്ഞു.
Numbers 25:7
Now when Phinehas the son of Eleazar, the son of Aaron the priest, saw it, he rose from among the congregation and took a javelin in his hand;
അഹരോൻ പുരോഹിതന്റെ മകനായ എലെയാസാരിന്റെ മകൻ ഫീനെഹാസ് അതു കണ്ടപ്പോൾ സഭയുടെ മദ്ധ്യേനിന്നു എഴുന്നേറ്റു കയ്യിൽ ഒരു കുന്തം എടുത്തു,
Numbers 16:21
"Separate yourselves from among this congregation, that I may consume them in a moment."
ഈ സഭയുടെ മദ്ധ്യേനിന്നു മാറിപ്പോകുവിൻ ; ഞാൻ അവരെ ക്ഷണത്തിൽ സംഹരിക്കും എന്നു കല്പിച്ചു.
Exodus 16:10
Now it came to pass, as Aaron spoke to the whole congregation of the children of Israel, that they looked toward the wilderness, and behold, the glory of the LORD appeared in the cloud.
അഹരോൻ യിസ്രായേൽമക്കളുടെ സർവ്വസംഘത്തോടും സംസാരിക്കുമ്പോൾ അവർ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തിൽ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
Numbers 35:25
So the congregation shall deliver the manslayer from the hand of the avenger of blood, and the congregation shall return him to the city of refuge where he had fled, and he shall remain there until the death of the high priest who was anointed with the holy oil.
കുലചെയ്തവനെ സഭ രക്തപ്രതികാരകന്റെ കയ്യിൽനിന്നു രക്ഷിക്കേണം; അവൻ ഔടിപ്പോയിരുന്ന സങ്കേതനഗരത്തിലേക്കു അവനെ മടക്കി അയക്കേണം; വിശുദ്ധതൈലത്താൽ അഭിഷിക്തനായ മഹാപുരോഹിതന്റെ മരണംവരെ അവൻ അവിടെ പാർക്കേണം.
Hosea 7:12
Wherever they go, I will spread My net on them; I will bring them down like birds of the air; I will chastise them According to what their congregation has heard.
അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയെ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
Exodus 35:4
And Moses spoke to all the congregation of the children of Israel, saying, "This is the thing which the LORD commanded, saying:
മോശെ പിന്നെയും യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു: യഹോവ കല്പിച്ചതു എന്തെന്നാൽ:
1 Kings 12:20
Now it came to pass when all Israel heard that Jeroboam had come back, they sent for him and called him to the congregation, and made him king over all Israel. There was none who followed the house of David, but the tribe of Judah only.
യൊരോബെയാം മടങ്ങിവന്നു എന്നു യിസ്രായേലൊക്കെയും കേട്ടപ്പോൾ അവർ ആളയച്ചു അവനെ സഭയിലേക്കു വിളിപ്പിച്ചു അവനെ എല്ലായിസ്രായേലിന്നും രാജാവാക്കി; യെഹൂദാഗോത്രം മാത്രം അല്ലാതെ മറ്റാരും ദാവീദ് ഗൃഹത്തിന്റെ പക്ഷം ചേർന്നില്ല.
Exodus 12:3
Speak to all the congregation of Israel, saying: "On the tenth of this month every man shall take for himself a lamb, according to the house of his father, a lamb for a household.
നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻ കുട്ടി വീതം ഔരോരുത്തൻ ഔരോ ആട്ടിൻ കുട്ടിയെ എടുക്കേണം.
Numbers 32:4
the country which the LORD defeated before the congregation of Israel, is a land for livestock, and your servants have livestock."
എന്നിങ്ങനെ യഹോവ യിസ്രായേൽ സഭയുടെ മുമ്പിൽ ജയിച്ചടക്കിയ ദേശം ആടുമാടുകൾക്കു കൊള്ളാകുന്ന പ്രദേശം; അടിയങ്ങൾക്കോ ആടുമാടുകൾ ഉണ്ടു.
Joshua 9:15
So Joshua made peace with them, and made a covenant with them to let them live; and the rulers of the congregation swore to them.
യോശുവ അവരോടു സഖ്യതയും അവരെ ജീവനോടെ രക്ഷിക്കുമെന്നു ഉടമ്പടിയും ചെയ്തു; സഭയിലെ പ്രഭുക്കന്മാരും അവരോടു സത്യംചെയ്തു.
Numbers 16:9
Is it a small thing to you that the God of Israel has separated you from the congregation of Israel, to bring you near to Himself, to do the work of the tabernacle of the LORD, and to stand before the congregation to serve them;
യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്‍വാനും സഭയുടെ ശുശ്രൂഷെക്കായി അവരുടെ മുമ്പാകെ നില്പാനും യിസ്രായേലിന്റെ ദൈവം നിങ്ങളെ തന്റെ അടുക്കൽ വരുത്തേണ്ടതിന്നു യിസ്രായേൽസഭയിൽനിന്നു നിങ്ങളെ വേറുതിരിച്ചതു നിങ്ങൾക്കു പോരായോ?
Exodus 35:1
Then Moses gathered all the congregation of the children of Israel together, and said to them, "These are the words which the LORD has commanded you to do:
അനന്തരം മോശെ യിസ്രായേൽമക്കളുടെ സംഘത്തെ ഒക്കെയും കൂട്ടി അവരോടു പറഞ്ഞതു: നിങ്ങൾ ചെയ്‍വാൻ യഹോവ കല്പിച്ച വചനങ്ങൾ ആവിതു:
Psalms 68:26
Bless God in the congregations, The Lord, from the fountain of Israel.
യിസ്രായേലിന്റെ ഉറവിൽനിന്നുള്ളോരേ, സഭായോഗങ്ങളിൽ നിങ്ങൾ കർത്താവായ ദൈവത്തെ വാഴ്ത്തുവിൻ .
Numbers 27:17
who may go out before them and go in before them, who may lead them out and bring them in, that the congregation of the LORD may not be like sheep which have no shepherd."
അകത്തുകൊണ്ടു പോകുവാനും സകല ജഡത്തിന്റെയും ആത്മാക്കളുടെ ദൈവമായ യഹോവ സഭയുടെ മേൽ ഒരാളെ നിയമിക്കുമാറാകട്ടെ എന്നു പറഞ്ഞു.
Numbers 25:6
And indeed, one of the children of Israel came and presented to his brethren a Midianite woman in the sight of Moses and in the sight of all the congregation of the children of Israel, who were weeping at the door of the tabernacle of meeting.
എന്നാൽ മോശെയും സമാഗമന കൂടാരത്തിന്റെ വാതിൽക്കൽ കരഞ്ഞുകൊണ്ടിരിക്കുന്ന യിസ്രായേൽമക്കളുടെ സർവ്വസഭയും കാൺകെ, ഒരു യിസ്രായേല്യൻ തന്റെ സഹോദരന്മാരുടെ മദ്ധത്തിലേക്കു ഒരു മിദ്യാന്യ സ്ത്രീയെ കൊണ്ടുവന്നു.
Numbers 14:7
and they spoke to all the congregation of the children of Israel, saying: "The land we passed through to spy out is an exceedingly good land.
യിസ്രായേൽമക്കളുടെ സർവ്വസഭയോടും പറഞ്ഞതു എന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം എത്രയും നല്ല ദേശം ആകുന്നു.
Numbers 15:26
It shall be forgiven the whole congregation of the children of Israel and the stranger who dwells among them, because all the people did it unintentionally.
എന്നാൽ അതു യിസ്രായേൽമക്കളുടെ സർവ്വസഭയോടും അവരുടെ ഇടയിൽ വന്നു പാർക്കുംന്ന പരദേശിയോടും ക്ഷമിക്കപ്പെടും; തെറ്റു സർവ്വജനത്തിന്നുമുള്ളതായിരുന്നുവല്ലോ.
Exodus 34:31
Then Moses called to them, and Aaron and all the rulers of the congregation returned to him; and Moses talked with them.
മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.
Numbers 1:2
"Take a census of all the congregation of the children of Israel, by their families, by their fathers' houses, according to the number of names, every male individually,
നിങ്ങൾ യിസ്രായേൽമക്കളിൽ ഗോത്രംഗോത്രമായും കുടുംബംകുടുംബമായും സകലപുരുഷന്മാരെയും ആളാംപ്രതി പേർവഴി ചാർത്തി സംഘത്തിന്റെ ആകത്തുക എടുക്കേണം.
Numbers 16:46
So Moses said to Aaron, "Take a censer and put fire in it from the altar, put incense on it, and take it quickly to the congregation and make atonement for them; for wrath has gone out from the LORD. The plague has begun."
മോശെ അഹരോനോടു: നീ ധൂപകലശം എടുത്തു അതിൽ യാഗപീഠത്തിലെ തീ ഇട്ടു ധൂപവർഗ്ഗവും ഇട്ടു വേഗത്തിൽ സഭയുടെ മദ്ധ്യേ ചെന്നു അവർക്കുംവേണ്ടി പ്രായശ്ചിത്തം കഴിക്ക യഹോവയുടെ സന്നിധിയിൽനിന്നു ക്രോധം പുറപ്പെട്ടു ബാധ തുടങ്ങിയിരിക്കുന്നു എന്നു പറഞ്ഞു.
Numbers 31:16
Look, these women caused the children of Israel, through the counsel of Balaam, to trespass against the LORD in the incident of Peor, and there was a plague among the congregation of the LORD.
ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‍വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹോതുവായതു.
Numbers 27:21
He shall stand before Eleazar the priest, who shall inquire before the LORD for him by the judgment of the Urim. At his word they shall go out, and at his word they shall come in, he and all the children of Israel with him--all the congregation."
അവൻ പുരോഹിതനായ എലെയാസാരിന്റെ മുമ്പാകെ നിൽക്കേണം; അവൻ അവന്നു വേണ്ടി യഹോവയുടെ സന്നിധിയിൽ ഊരീംമുഖാന്തരം അരുളപ്പാടു ചോദിക്കേണം; അവനും യിസ്രായേൽമക്കളുടെ സർവ്വസഭയും അവന്റെ വാക്കുപ്രകാരം വരികയും വേണം.
Numbers 15:36
So, as the LORD commanded Moses, all the congregation brought him outside the camp and stoned him with stones, and he died.
യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ സർവ്വസഭയും അവനെ പാളയത്തിന്നു പുറത്തുകൊണ്ടുപോയി കല്ലെറിഞ്ഞുകൊന്നു.
×

Found Wrong Meaning for Congregation?

Name :

Email :

Details :



×