Animals

Fruits

Search Word | പദം തിരയുക

  

Chosen

English Meaning

Selected from a number; picked out; choice.

  1. Past participle of choose.
  2. Selected from or preferred above others: the chosen few.
  3. Having been selected by God; elect.
  4. The elect considered as a group. Often used with the.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

തെരഞ്ഞെടുത്ത - Theranjeduththa | Theranjedutha

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 10:24
And Samuel said to all the people, "Do you see him whom the LORD has Chosen, that there is no one like him among all the people?" So all the people shouted and said, "Long live the king!"
അപ്പോൾ ശമൂവേൽ സർവ്വജനത്തോടും: യഹോവ തിരഞ്ഞെടുത്തവനെ നിങ്ങൾ കാണുന്നുവോ? സർവ്വജനത്തിലും അവനെപ്പോലെ ഒരുത്തനും ഇല്ലല്ലോ എന്നു പറഞ്ഞു. ജനമെല്ലാം: രാജാവേ, ജയ ജയ എന്നു ആർത്തു.
Jeremiah 33:24
"Have you not considered what these people have spoken, saying, "The two families which the LORD has Chosen, He has also cast them off|'? Thus they have despised My people, as if they should no more be a nation before them.
യഹോവ തിരഞ്ഞെടുത്തിരിക്കുന്ന രണ്ടു വംശങ്ങളെയും അവൻ തള്ളിക്കളഞ്ഞു എന്നു ഈ ജനം പറയുന്നതു നീ ശ്രദ്ധിക്കുന്നില്ലയോ? ഇങ്ങനെ അവൻ എന്റെ ജനത്തെ അതു ഇനി ഒരു ജാതിയല്ല എന്നു ദുഷിച്ചു പറയുന്നു.
Deuteronomy 14:2
For you are a holy people to the LORD your God, and the LORD has Chosen you to be a people for Himself, a special treasure above all the peoples who are on the face of the earth.
നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ; ഭൂതലത്തിലുള്ള സകലജാതികളിലും വെച്ചു തനിക്കു സ്വന്തജനമായിരിപ്പാൻ യഹോവ നിന്നെ തിരഞ്ഞെടുത്തിരിക്കുന്നു.
Exodus 15:4
Pharaoh's chariots and his army He has cast into the sea; His Chosen captains also are drowned in the Red Sea.
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.
Deuteronomy 18:5
For the LORD your God has Chosen him out of all your tribes to stand to minister in the name of the LORD, him and his sons forever.
യഹോവയുടെ നാമത്തിൽ ശുശ്രൂഷിപ്പാൻ എപ്പോഴും നിൽക്കേണ്ടതിന്നു നിന്റെ ദൈവമായ യഹോവ നിന്റെ സകലഗോത്രങ്ങളിൽനിന്നു അവനെയും പുത്രന്മാരെയും അല്ലോ തിരഞ്ഞെടുത്തിരിക്കുന്നതു.
James 2:5
Listen, my beloved brethren: Has God not Chosen the poor of this world to be rich in faith and heirs of the kingdom which He promised to those who love Him?
പ്രിയ സഹോദരന്മാരേ, കേൾപ്പിൻ : ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
2 Chronicles 6:34
"When Your people go out to battle against their enemies, wherever You send them, and when they pray to You toward this city which You have Chosen and the temple which I have built for Your name,
നീ നിന്റെ ജനത്തെ അയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാർത്ഥിച്ചാൽ
1 Kings 8:16
"Since the day that I brought My people Israel out of Egypt, I have Chosen no city from any tribe of Israel in which to build a house, that My name might be there; but I chose David to be over My people Israel.'
എന്റെ ജനമായ യിസ്രായേലിനെ മിസ്രയീമിൽനിന്നു കൊണ്ടുവന്ന നാൾമുതൽ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാൻ ഞാൻ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഒരു പട്ടണം തിരഞ്ഞെടുത്തില്ല; എന്നാൽ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാൻ ഞാൻ ദാവീദിനെ തിരഞ്ഞെടുത്തു എന്നു അവൻ അരുളിച്ചെയ്തു.
1 Kings 8:44
"When Your people go out to battle against their enemy, wherever You send them, and when they pray to the LORD toward the city which You have Chosen and the temple which I have built for Your name,
നീ നിന്റെ ജനത്തെ അയയക്കുന്ന വഴിയിൽ അവർ തങ്ങളുടെ ശത്രുവിനോടു യുദ്ധം ചെയ്‍വാൻ പുറപ്പെടുമ്പോൾ നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും നിന്റെ നാമത്തിന്നു ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു യഹോവയോടു പ്രാർത്ഥിച്ചാൽ
2 Kings 21:7
He even set a carved image of Asherah that he had made, in the house of which the LORD had said to David and to Solomon his son, "In this house and in Jerusalem, which I have Chosen out of all the tribes of Israel, I will put My name forever;
ഈ ആലയത്തിലും യിസ്രായേലിന്റെ സകലഗോത്രങ്ങളിൽ നിന്നും ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാൻ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നു യഹോവ ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്ത ആലയത്തിൽ താൻ ഉണ്ടാക്കിയ അശേരാപ്രതിഷ്ഠഅവൻ പ്രതിഷ്ഠിച്ചു.
2 Corinthians 8:19
and not only that, but who was also Chosen by the churches to travel with us with this gift, which is administered by us to the glory of the Lord Himself and to show your ready mind,
അത്രയുമല്ല, കർത്താവിന്റെ മഹത്വത്തിന്നായും നമ്മുടെ മനസ്സൊരുക്കം കാണിപ്പാനായും ഞങ്ങളുടെ ശുശ്രൂഷയാൽ നടക്കുന്ന ഈ ധർമ്മകാർയ്യത്തിൽ അവൻ ഞങ്ങൾക്കു കൂട്ടുയാത്രക്കാരനായി സഭകളാൽ തിരഞ്ഞെടുക്കപ്പെട്ടവനും ആകുന്നു.
Isaiah 41:8
"But you, Israel, are My servant, Jacob whom I have Chosen, The descendants of Abraham My friend.
നീയോ, എന്റെ ദാസനായ യിസ്രായേലേ, ഞാൻ തിരഞ്ഞെടുത്ത യാക്കോബേ, എന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിയേ, നീ എന്റെ ദാസൻ ,
Judges 10:14
Go and cry out to the gods which you have Chosen; let them deliver you in your time of distress."
നിങ്ങൾ തിരഞ്ഞെടുത്തിട്ടുള്ള ദേവന്മാരോടു നിലവിളിപ്പിൻ ; അവർ നിങ്ങളുടെ കഷ്ടകാലത്തു നിങ്ങളെ രക്ഷിക്കട്ടെ.
Jeremiah 8:3
Then death shall be Chosen rather than life by all the residue of those who remain of this evil family, who remain in all the places where I have driven them," says the LORD of hosts.
ഈ ദുഷ്ടവംശങ്ങളിൽ ശേഷിച്ചിരിക്കുന്ന ശേഷിപ്പു ഒക്കെയും, ഞാൻ അവരെ നീക്കിക്കളഞ്ഞിരിക്കുന്ന സകലസ്ഥലങ്ങളിലും ശേഷിച്ചിരിക്കുന്നവർ തന്നേ, ജീവനെയല്ല മരണത്തെ തിരഞ്ഞെടുക്കും എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.
Job 36:21
Take heed, do not turn to iniquity, For you have Chosen this rather than affliction.
സൂക്ഷിച്ചുകൊൾക; നീതികേടിലേക്കു തിരിയരുതു; അതല്ലോ നീ അരിഷ്ടതയെക്കാൾ ഇച്ഛിക്കുന്നതു.
Acts 15:22
Then it pleased the apostles and elders, with the whole church, to send Chosen men of their own company to Antioch with Paul and Barnabas, namely, Judas who was also named Barsabas, and Silas, leading men among the brethren.
അപ്പോൾ തങ്ങളിൽ ചില പുരുഷന്മാരെ തിരഞ്ഞെടുത്തു പൗലൊസിനോടും ബർന്നബാസിനോടും കൂടെ അന്ത്യൊക്ക്യയിലേക്കു അയക്കേണം എന്നു അപ്പൊസ്തലന്മാരും മൂപ്പന്മാരും സർവസഭയും നിർണ്ണയിച്ചു, സഹോദരന്മാരിൽ പ്രമാണപ്പെട്ട പുരുഷന്മാരായ ബർശബാസ് എന്ന യൂദയെയും ശീലാസിനെയും നിയോഗിച്ചു.
Jeremiah 49:19
"Behold, he shall come up like a lion from the floodplain of the Jordan Against the dwelling place of the strong; But I will suddenly make him run away from her. And who is a Chosen man that I may appoint over her? For who is like Me? Who will arraign Me? And who is that shepherd Who will withstand Me?"
യോർദ്ദാന്റെ വൻ കാട്ടിൽനിന്നു ഒരു സിംഹം എന്നപോലെ അവൻ എപ്പോഴും പച്ചയായിരിക്കുന്ന മേച്ചൽപുറങ്ങളിലേക്കു കയറിവരുന്നു; ഞാൻ അവരെ പെട്ടന്നു അതിൽനിന്നു ഔടിച്ചുകളയും; ഞാൻ തിരഞ്ഞെടുക്കുന്ന ഒരാളെ അതിന്നു നിയമിക്കും; എനിക്കു സമനായവൻ ആർ? എനിക്കു നേരം കുറിക്കുന്നവൻ ആർ? എന്റെ മുമ്പാകെ നിൽക്കാകുന്ന ഇടയൻ ആർ?
Matthew 12:18
"Behold! My Servant whom I have Chosen, My Beloved in whom My soul is well pleased! I will put My Spirit upon Him, And He will declare justice to the Gentiles.
അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല.
Acts 1:24
And they prayed and said, "You, O Lord, who know the hearts of all, show which of these two You have Chosen
സകല ഹൃദയങ്ങളെയും അറിയുന്ന കർത്താവേ, തന്റെ സ്ഥലത്തേക്കു പോകേണ്ടതിന്നു യൂദാ ഒഴിഞ്ഞുപോയ ഈ ശുശ്രൂഷയുടെയും അപ്പൊസ്തലത്വത്തിന്റെയും സ്ഥാനം ലഭിക്കേണ്ടതിന്നു
Deuteronomy 21:5
Then the priests, the sons of Levi, shall come near, for the LORD your God has Chosen them to minister to Him and to bless in the name of the LORD; by their word every controversy and every assault shall be settled.
പിന്നെ ലേവ്യരായ പുരോഹിതന്മാർ അടുത്തു ചെല്ലേണം; അവരെയല്ലോ നിന്റെ ദൈവമായ യഹോവ തനിക്കു ശുശ്രൂഷചെയ്‍വാനും യഹോവയുടെ നാമത്തിൽ അനുഗ്രഹിപ്പാനും തിരഞ്ഞെടുത്തിരിക്കുന്നതു; അവരുടെ വാക്കിൻ പ്രകാരം സകലവ്യവഹാരവും അടികലശലും തീർക്കേണ്ടതാകുന്നു.
2 Kings 23:27
And the LORD said, "I will also remove Judah from My sight, as I have removed Israel, and will cast off this city Jerusalem which I have Chosen, and the house of which I said, "My name shall be there."'
ഞാൻ യിസ്രായേലിനെ നീക്കിക്കളഞ്ഞതുപോലെ യെഹൂദയെയും എന്റെ സന്നിധിയിൽനിന്നു നീക്കുകയും ഞാൻ തിരഞ്ഞെടുത്ത ഈ യെരൂശലേം നഗരത്തെയും എന്റെ നാമം അവിടെ ഇരിക്കും എന്നു ഞാൻ അരുളിച്ചെയ്ത ആലയത്തെയും ത്യജിച്ചുകളകയും ചെയ്യും എന്നു യഹോവ കല്പിച്ചു.
1 Kings 8:48
and when they return to You with all their heart and with all their soul in the land of their enemies who led them away captive, and pray to You toward their land which You gave to their fathers, the city which You have Chosen and the temple which I have built for Your name:
നിന്നോടു യാചിക്കയും അവരെ പിടിച്ചു കൊണ്ടുപോയ ശത്രുക്കളുടെ ദേശത്തുവെച്ചു അവർ പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു, നീ അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു, നീ തിരഞ്ഞെടുത്ത നഗരത്തിങ്കലേക്കും ഞാൻ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിങ്കലേക്കും നോക്കി നിന്നോടു പ്രാർത്ഥിക്കയും ചെയ്താൽ
Isaiah 49:7
Thus says the LORD, The Redeemer of Israel, their Holy One, To Him whom man despises, To Him whom the nation abhors, To the Servant of rulers: "Kings shall see and arise, Princes also shall worship, Because of the LORD who is faithful, The Holy One of Israel; And He has Chosen You."
യിസ്രായേലിന്റെ വീണ്ടെടുപ്പുകാരനും അവന്റെ പരിശുദ്ധനുമായ യഹോവ, സർവ്വനിന്ദിതനും ജാതിക്കു വെറുപ്പുള്ളവനും അധിപതികളുടെ ദാസനുമായവനോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: വിശ്വസ്തനായ യഹോവനിമിത്തവും നിന്നെ തിരഞ്ഞെടുത്ത യിസ്രായേലിൻ പരിശുദ്ധൻ നിമിത്തവും രാജാക്കന്മാർ കണ്ടു എഴുന്നേൽക്കയും പ്രഭുക്കന്മാർ കണ്ടു നമസ്കരിക്കയും ചെയ്യും.
Isaiah 66:3
"He who kills a bull is as if he slays a man; He who sacrifices a lamb, as if he breaks a dog's neck; He who offers a grain offering, as if he offers swine's blood; He who burns incense, as if he blesses an idol. Just as they have Chosen their own ways, And their soul delights in their abominations,
കാളയെ അറുക്കയും മനുഷ്യനെ കൊല്ലുകയും ചെയ്യുന്നവൻ ‍, കുഞ്ഞാടിനെ യാഗം കഴിക്കയും നായുടെ കഴുത്തു ഒടിക്കയും ചെയ്യുന്നവൻ ‍, ഭോജനയാഗം കഴിക്കയും പന്നിച്ചോര അർ‍പ്പിക്കയും ചെയ്യുന്നവൻ ‍, ധൂപം കാണിക്കയും മിത്ഥ്യാമൂർ‍ത്തിയെ വാഴ്ത്തുകയും ചെയ്യുന്നവൻ ‍, ഇവർ‍ സ്വൻ തവഴികളെ തിരഞ്ഞെടുക്കയും അവരുടെ മനസ്സു മ്ലേച്ഛവിഗ്രഹങ്ങളിൽ ഇഷ്ടപ്പെടുകയും ചെയ്യുന്നതുപോലെ ഞാനും അവരെ ഉപദ്രവിക്കുന്നതു തിരഞ്ഞെടുത്തു
Proverbs 16:16
How much better to get wisdom than gold! And to get understanding is to be Chosen rather than silver.
തങ്കത്തെക്കാൾ ജ്ഞാനത്തെ സമ്പാദിക്കുന്നതു എത്ര നല്ലതു! വെള്ളിയെക്കാൾ വിവേകം സമ്പാദിക്കുന്നതു എത്ര ഉത്തമം!
×

Found Wrong Meaning for Chosen?

Name :

Email :

Details :



×