Animals

Fruits

Search Word | പദം തിരയുക

  

Please

English Meaning

To give pleasure to; to excite agreeable sensations or emotions in; to make glad; to gratify; to content; to satisfy.

  1. To give enjoyment, pleasure, or satisfaction to; make glad or contented.
  2. To be the will or desire of: May it please the court to admit this firearm as evidence.
  3. To give satisfaction or pleasure; be agreeable: waiters who try hard to please.
  4. To have the will or desire; wish: Do as you please. Sit down, if you please.
  5. If it is your desire or pleasure; if you please. Used in polite requests: Please stand back. Pay attention, please.
  6. Yes. Used in polite affirmative replies to offers: May I help you? Please.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

സന്തോഷം വരുത്തുക - Santhosham Varuththuka | Santhosham Varuthuka

ഇച്ഛാശക്തിയുണ്ടാകുക - Ichchaashakthiyundaakuka | Ichchashakthiyundakuka

പ്രസാദിക്കുക - Prasaadhikkuka | Prasadhikkuka

ആഗ്രഹമുണ്ടാവുക - Aagrahamundaavuka | agrahamundavuka

തൃപ്‌തിപ്പെടുത്തുക - Thrupthippeduththuka | Thrupthippeduthuka

ആനന്ദം നല്‍കുക - Aanandham Nal‍kuka | anandham Nal‍kuka

സമുചിതമായി കണക്കാക്കുക - Samuchithamaayi Kanakkaakkuka | Samuchithamayi Kanakkakkuka

മനസ്സുണ്ടാകുക - Manassundaakuka | Manassundakuka

തൃപ്തിപ്പെടുത്തുക - Thrupthippeduththuka | Thrupthippeduthuka

താത്‌പര്യപ്പെടുക - Thaathparyappeduka | Thathparyappeduka

പ്രസാദിപ്പിക്കുക - Prasaadhippikkuka | Prasadhippikkuka

ആഹ്ലാദം തോന്നുക - Aahlaadham Thonnuka | ahladham Thonnuka

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
2 Samuel 18:22
And Ahimaaz the son of Zadok said again to Joab, "But whatever happens, Please let me also run after the Cushite." So Joab said, "Why will you run, my son, since you have no news ready?"
അതിന്നു യോവാബ്: എന്റെ മകനേ, നീ എന്തിന്നു ഔടുന്നു? നിനക്കു പ്രതിഫലം കിട്ടുകയില്ലല്ലോ എന്നു പറഞ്ഞു.
Jeremiah 38:12
Then Ebed-Melech the Ethiopian said to Jeremiah, "Please put these old clothes and rags under your armpits, under the ropes." And Jeremiah did so.
കൂശ്യനായ ഏബെദ്--മേലെൿ യിരെമ്യാവോടു: ഈ പഴന്തുണിയും കീറ്റുതുണിക്കണ്ടങ്ങളും നിന്റെ കക്ഷങ്ങളിൽ വെച്ചു അതിന്നു പുറമെ കയറിട്ടുകൊൾക എന്നു പറഞ്ഞു; യിരെമ്യാവു അങ്ങനെ ചെയ്തു.
Genesis 24:17
And the servant ran to meet her and said, "Please let me drink a little water from your pitcher."
ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു.
Exodus 33:18
And he said, "Please, show me Your glory."
അപ്പോൾ അവൻ : നിന്റെ തേജസ്സു എനിക്കു കാണിച്ചു തരേണമേ എന്നപേക്ഷിച്ചു.
1 Samuel 26:19
Now therefore, Please, let my lord the king hear the words of his servant: If the LORD has stirred you up against me, let Him accept an offering. But if it is the children of men, may they be cursed before the LORD, for they have driven me out this day from sharing in the inheritance of the LORD, saying, "Go, serve other gods.'
ആകയാൽ യജമാനനായ രാജാവു അടിയന്റെ വാക്കു കേൾക്കേണമേ; തിരുമേനിയെ അടിയന്നു വിരോധമായി ഉദ്യോഗിപ്പിക്കുന്നതു യഹോവയാകുന്നു എങ്കിൽ അവൻ ഒരു വഴിപാടു ഏറ്റു പ്രസാദിക്കുമാറാകട്ടെ; മനുഷ്യർ എങ്കിലോ അവർ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടിരിക്കട്ടെ. നീ പോയി അന്യദൈവങ്ങളെ സേവിക്ക എന്നു പറഞ്ഞു യഹോവയുടെ അവകാശത്തിൽ എനിക്കു പങ്കില്ലാതാകുംവണ്ണം അവർ എന്നെ ഇന്നു പുറത്തു തള്ളിയിരിക്കുന്നു.
2 Timothy 2:4
No one engaged in warfare entangles himself with the affairs of this life, that he may Please him who enlisted him as a soldier.
പട ചേർത്തവനെ പ്രസാദിപ്പിക്കേണ്ടതിന്നു യാതൊരു പടയാളിയും ജീവനകാര്യങ്ങളിൽ ഇടപെടാതിരിക്കുന്നു.
1 Kings 21:4
So Ahab went into his house sullen and disPleased because of the word which Naboth the Jezreelite had spoken to him; for he had said, "I will not give you the inheritance of my fathers." And he lay down on his bed, and turned away his face, and would eat no food.
യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.
2 Samuel 20:16
Then a wise woman cried out from the city, "Hear, hear! Please say to Joab, "Come nearby, that I may speak with you."'
അപ്പോൾ ജ്ഞാനമുള്ള ഒരു സ്ത്രീ: കേൾപ്പിൻ , കേൾപ്പിൻ ; ഞാൻ യോവാബിനോടു സംസാരിക്കേണ്ടതിന്നു ഇവിടെ അടുത്തുവരുവാൻ അവനോടു പറവിൻ എന്നു പട്ടണത്തിൽനിന്നു വിളിച്ചു പറഞ്ഞു.
1 Thessalonians 4:1
Finally then, brethren, we urge and exhort in the Lord Jesus that you should abound more and more, just as you received from us how you ought to walk and to Please God;
ഒടുവിൽ സഹോദരന്മാരേ, ദൈവ പ്രസാദം ലഭിപ്പാന്തക്കവണ്ണം നിങ്ങൾ എങ്ങനെ നടക്കേണം എന്നു ഞങ്ങളോടു ഗ്രഹിച്ചതുപോലെ — നിങ്ങൾ നടക്കുന്നതുപോലെ തന്നേ — ഇനിയും അധികം വർദ്ധിച്ചു വരേണ്ടതിന്നു ഞങ്ങൾ കർത്താവായ യേശുവിന്റെ നാമത്തിൽ നിങ്ങളോടു അപേക്ഷിച്ചു പ്രബോധിപ്പിക്കുന്നു.
1 Kings 20:37
And he found another man, and said, "Strike me, Please." So the man struck him, inflicting a wound.
പിന്നെ അവൻ മറ്റൊരുത്തനെ കണ്ടു: എന്നെ അടിക്കേണമേ എന്നു പറഞ്ഞു. അവൻ അവനെ അടിച്ചു മുറിവേല്പിച്ചു.
Esther 9:13
Then Esther said, "If it Pleases the king, let it be granted to the Jews who are in Shushan to do again tomorrow according to today's decree, and let Haman's ten sons be hanged on the gallows."
അതിന്നു എസ്ഥേർ: രാജാവിന്നു തിരുവുള്ളമുണ്ടായി ശൂശനിലെ യെഹൂദന്മാർ ഇന്നത്തെ തീർപ്പുപോലെ നാളെയും ചെയ്‍വാൻ അനുവദിക്കയും ഹാമാന്റെ പത്തു പുത്രന്മാരെയും കഴുമരത്തിന്മേൽ തൂക്കിക്കയും ചെയ്യേണമേ എന്നു പറഞ്ഞു.
Isaiah 51:21
Therefore Please hear this, you afflicted, And drunk but not with wine.
ആകയാൽ അരിഷ്ടയും വീഞ്ഞു കുടിക്കാതെ ലഹരിപിടിച്ചവളും ആയുള്ളോവേ, ഇതു കേട്ടുകൊൾക
1 Samuel 10:15
And Saul's uncle said, "Tell me, Please, what Samuel said to you."
ശമൂവേൽ നിങ്ങളോടു പറഞ്ഞതു എന്നെ അറിയിക്കേണം എന്നു ശൗലിന്റെ ഇളയപ്പൻ പറഞ്ഞു.
Hebrews 11:5
By faith Enoch was taken away so that he did not see death, "and was not found, because God had taken him"; for before he was taken he had this testimony, that he Pleased God.
വിശ്വാസത്താൽ ഹനോൿ മരണം കാണാതെ എടുക്കപ്പെട്ടു; ദൈവം അവനെ എടുത്തുകൊണ്ടതിനാൽ കാണാതെയായി. അവൻ ദൈവത്തെ പ്രസാദിപ്പിച്ചു എന്നു അവൻ എടുക്കപ്പെട്ടതിന്നു മുമ്പെ സാക്ഷ്യം പ്രാപിച്ചു.
Numbers 10:31
So Moses said, "Please do not leave, inasmuch as you know how we are to camp in the wilderness, and you can be our eyes.
അതിന്നു അവൻ : ഞങ്ങളെ വിട്ടുപോകരുതേ; മരുഭൂമിയിൽ ഞങ്ങൾ പാളയമിറങ്ങേണ്ടതു എങ്ങനെ എന്നു നീ അറിയുന്നു; നീ ഞങ്ങൾക്കു കണ്ണായിരിക്കും.
2 Chronicles 18:12
Then the messenger who had gone to call Micaiah spoke to him, saying, "Now listen, the words of the prophets with one accord encourage the king. Therefore Please let your word be like the word of one of them, and speak encouragement."
മീഖായാവെ വിളിപ്പാൻ പോയ ദൂതൻ അവനോടു: നോകൂ, പ്രവാചകന്മാരുടെ വാക്കുകൾ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരിൽ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
Judges 16:6
So Delilah said to Samson, "Please tell me where your great strength lies, and with what you may be bound to afflict you."
അങ്ങനെ ദെലീലാ ശിംശോനോടു: നിന്റെ മഹാശക്തി ഏതിൽ ആകുന്നു? ഏതിനാൽ നിന്നെ ബന്ധിച്ചു ഒതുക്കാം? എനിക്കു പറഞ്ഞുതരേണം എന്നു പറഞ്ഞു.
Isaiah 53:10
Yet it Pleased the LORD to bruise Him; He has put Him to grief. When You make His soul an offering for sin, He shall see His seed, He shall prolong His days, And the pleasure of the LORD shall prosper in His hand.
എന്നാൽ അവനെ തകർത്തുകളവാൻ യഹോവേക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സൻ തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും
Genesis 24:14
Now let it be that the young woman to whom I say, "Please let down your pitcher that I may drink,' and she says, "Drink, and I will also give your camels a drink'--let her be the one You have appointed for Your servant Isaac. And by this I will know that You have shown kindness to my master."
നിന്റെ പാത്രം ഇറക്കി എനിക്കു കുടിപ്പാൻ തരേണം എന്നു ഞാൻ പറയുമ്പോൾ: കുടിക്ക; നിന്റെ ഒട്ടകങ്ങൾക്കും കുടിപ്പാൻ കൊടുക്കാമെന്നു പറയുന്ന സ്ത്രീ തന്നേ നീ നിന്റെ ദാസനായ യിസ്ഹാക്കിന്നു നിയമിച്ചവളായിരിക്കട്ടെ; നീ എന്റെ യജമാനനോടു കൃപ ചെയ്തു എന്നു ഞാൻ അതിനാൽ ഗ്രഹിക്കും.
Genesis 50:17
"Thus you shall say to Joseph: "I beg you, Please forgive the trespass of your brothers and their sin; for they did evil to you."' Now, Please, forgive the trespass of the servants of the God of your father." And Joseph wept when they spoke to him.
ആകയാൽ അപ്പന്റെ ദൈവത്തിന്റെ ദാസന്മാരുടെ ദ്രോഹം ക്ഷമിക്കേണമേ എന്നു പറയിച്ചു. അവർ യോസേഫിനോടു സംസാരിക്കുമ്പോൾ അവൻ കരഞ്ഞു.
Judges 13:8
Then Manoah prayed to the LORD, and said, "O my Lord, Please let the Man of God whom You sent come to us again and teach us what we shall do for the child who will be born."
മാനോഹ യഹോവയോടു പ്രാർത്ഥിച്ചു: കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു, ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ എന്നു പറഞ്ഞു.
1 Samuel 18:8
Then Saul was very angry, and the saying disPleased him; and he said, "They have ascribed to David ten thousands, and to me they have ascribed only thousands. Now what more can he have but the kingdom?"
അപ്പോൾ ശൗൽ ഏറ്റവും കോപിച്ചു; ഈ വാക്കു അവന്നു അനിഷ്ടമായി: അവർ ദാവീദിന്നു പതിനായിരം കൊടുത്തു എനിക്കു ആയിരം മാത്രമേ തന്നുള്ളു; ഇനി രാജത്വമല്ലാതെ അവന്നു കിട്ടുവാൻ എന്തുള്ളു എന്നു അവൻ പറഞ്ഞു.
Genesis 48:17
Now when Joseph saw that his father laid his right hand on the head of Ephraim, it disPleased him; so he took hold of his father's hand to remove it from Ephraim's head to Manasseh's head.
അപ്പൻ വലങ്കൈ എഫ്രയീമിന്റെ തലയിൽവെച്ചു എന്നു യോസേഫ് കണ്ടപ്പോൾ അവന്നു അനിഷ്ടം തോന്നി; അപ്പന്റെ കൈ എഫ്രയീമിന്റെ തലയിൽനിന്നു മനശ്ശെയുടെ തലയിൽ മാറ്റിവെപ്പാൻ പിടിച്ചു.
Jeremiah 42:2
and said to Jeremiah the prophet, "Please, let our petition be acceptable to you, and pray for us to the LORD your God, for all this remnant (since we are left but a few of many, as you can see),
നിന്റെ ദൈവമായ യഹോവ ഞങ്ങൾ നടക്കേണ്ടുന്ന വഴിയും ഞങ്ങൾ ചെയ്യേണ്ടുന്ന കാര്യവും ഞങ്ങൾക്കു അറിയിച്ചുതരേണ്ടതിന്നു ശേഷിച്ചിരിക്കുന്ന ഈ സകലജനവുമായ ഞങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണം എന്നുള്ള ഞങ്ങളുടെ അപേക്ഷ അംഗീകരിക്കേണമേ.
Ecclesiastes 7:26
And I find more bitter than death The woman whose heart is snares and nets, Whose hands are fetters. He who Pleases God shall escape from her, But the sinner shall be trapped by her.
മരണത്തെക്കാൾ കൈപ്പായിരിക്കുന്ന ഒരു കാര്യം ഞാൻ കണ്ടു: ഹൃദയത്തിൽ കണികളും വലകളും കയ്യിൽ പാശങ്ങളും ഉള്ള സ്ത്രീയെ തന്നേ; ദൈവത്തിന്നു പ്രസാദമുള്ളവൻ അവളെ ഒഴിഞ്ഞു രക്ഷപ്പെടും; പാപിയോ അവളാൽ പിടിപെടും.
×

Found Wrong Meaning for Please?

Name :

Email :

Details :



×