Animals

Fruits

Search Word | പദം തിരയുക

  

Captivity

English Meaning

The state of being a captive or a prisoner.

  1. The state or period of being imprisoned, confined, or enslaved.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ദാസ്യത്വം - Dhaasyathvam | Dhasyathvam

അടിമത്തം - Adimaththam | Adimatham

ബന്ധനം - Bandhanam

കാരാഗൃഹവാസം - Kaaraagruhavaasam | Karagruhavasam

ദാസ്യം - Dhaasyam | Dhasyam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Nehemiah 4:4
Hear, O our God, for we are despised; turn their reproach on their own heads, and give them as plunder to a land of captivity!
ഞങ്ങളുടെ ദൈവമേ, കേൾക്കേണമേ; ഞങ്ങൾ നിന്ദിതന്മാർ ആയിരിക്കുന്നു; അവരുടെ നിന്ദയെ അവരുടെ സ്വന്തതലയിലേക്കു തിരിച്ചു പ്രവാസദേശത്തിൽ അവരെ കവർച്ചെക്കു ഏല്പിക്കേണമേ.
1 Chronicles 6:15
Jehozadak went into captivity when the LORD carried Judah and Jerusalem into captivity by the hand of Nebuchadnezzar.
യഹോവാ നെബൂഖദ് നേസ്സർമുഖാന്തരം യെഹൂദയെയും യെരൂശലേമിനെയും പ്രവാസത്തിലേക്കു കൊണ്ടുപോയപ്പോൾ യെഹോസാദാക്കും പോകേണ്ടിവന്നു.
Ezra 10:7
And they issued a proclamation throughout Judah and Jerusalem to all the descendants of the captivity, that they must gather at Jerusalem,
അനന്തരം അവർ സകലപ്രവാസികളും യെരൂശലേമിൽ വന്നുകൂടേണം എന്നു
Jeremiah 49:3
"Wail, O Heshbon, for Ai is plundered! Cry, you daughters of Rabbah, Gird yourselves with sackcloth! Lament and run to and fro by the walls; For Milcom shall go into captivity With his priests and his princes together.
ഹെശ്ബോനേ, മുറയിടുക; ഹായി ശൂന്യമായ്പോയിരിക്കുന്നുവല്ലോ; രബ്ബയുടെ പുത്രീനഗരങ്ങളേ, നിലവിളിപ്പിൻ ; രട്ടുടുത്തുകൊൾവിൻ ; വിലപിച്ചുകൊണ്ടു വേലികൾക്കരികെ ഉഴന്നുനടപ്പിൻ ! മൽക്കോമും അവന്റെ പുരോഹിതന്മാരും പ്രഭുക്കന്മാരും എല്ലാം പ്രവാസത്തിലേക്കു പോകും.
Amos 9:4
Though they go into captivity before their enemies, From there I will command the sword, And it shall slay them. I will set My eyes on them for harm and not for good."
അവർ ശത്രുക്കളുടെ മുമ്പിൽ പ്രവാസത്തിലേക്കു പോയാലും ഞാൻ അവിടെ വാളിനോടു കല്പിച്ചിട്ടു അതു അവരെ കൊല്ലും. നന്മെക്കായിട്ടല്ല തിന്മെക്കായിട്ടു തന്നേ ഞാൻ അവരുടെ മേൽ ദൃഷ്ടിവേക്കും.
Ezekiel 11:25
So I spoke to those in captivity of all the things the LORD had shown me.
ഞാനോ യഹോവ എനിക്കു വെളിപ്പെടുത്തിയ അവന്റെ സകലവചനങ്ങളും പ്രവാസികളോടു പ്രസ്താവിച്ചു.
1 Chronicles 5:26
So the God of Israel stirred up the spirit of Pul king of Assyria, that is, Tiglath-Pileser king of Assyria. He carried the Reubenites, the Gadites, and the half-tribe of Manasseh into captivity. He took them to Halah, Habor, Hara, and the river of Gozan to this day.
ആകയാൽ യിസ്രായേലിന്റെ ദൈവം അശ്ശൂർരാജാവായ പൂലിന്റെയും അശ്ശൂർരാജാവായ തിഗ്ളത്ത്-പിൽനേസരിന്റെയും മനസ്സുണർത്തി; അവൻ രൂബേന്യരെയും ഗാദ്യരെയും മനശ്ശെയുടെ പാതി ഗോത്രത്തെയും പിടിച്ചു ഹലഹിലേക്കും ഹാബോരിലേക്കും ഹാരയിലേക്കും ഗോസാൻ നദീതീരത്തേക്കും കൊണ്ടുപോയി; അവിടെ അവർ ഇന്നുവരെയും ഇരിക്കുന്നു.
Ezra 6:16
Then the children of Israel, the priests and the Levites and the rest of the descendants of the captivity, celebrated the dedication of this house of God with joy.
യിസ്രായേൽമക്കളും പുരോഹിതന്മാരും ലേവ്യരും ശേഷം പ്രവാസികളും സന്തോഷത്തോടെ ഈ ദൈവാലയത്തിന്റെ പ്രതിഷ്ഠകഴിച്ചു.
Ezra 8:35
The children of those who had been carried away captive, who had come from the captivity, offered burnt offerings to the God of Israel: twelve bulls for all Israel, ninety-six rams, seventy-seven lambs, and twelve male goats as a sin offering. All this was a burnt offering to the LORD.
പ്രവാസത്തിൽനിന്നു മടങ്ങിവന്ന പ്രവാസികൾ യിസ്രായേലിന്റെ ദൈവത്തിന്നു ഹോമയാഗങ്ങൾക്കായിട്ടു എല്ലാ യിസ്രായേലിന്നും വേണ്ടി പന്ത്രണ്ടു കാളയെയും തൊണ്ണൂറ്റാറു ആട്ടുകൊറ്റനെയും എഴുപത്തേഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു പന്ത്രണ്ടു വെള്ളാട്ടുകൊറ്റനെയും അർപ്പിച്ചു; അതൊക്കെയും യഹോവേക്കു ഹോമയാഗം ആയിരുന്നു.
Lamentations 1:3
Judah has gone into captivity, Under affliction and hard servitude; She dwells among the nations, She finds no rest; All her persecutors overtake her in dire straits.
കഷ്ടതയും കഠിനദാസ്യവുംനിമിത്തം യെഹൂദാ പ്രവാസത്തിലേക്കു പോകേണ്ടിവന്നു; അവൾ ജാതികളുടെ ഇടയിൽ പാർക്കുംന്നു; വിശ്രാമം കണ്ടെത്തുന്നതുമില്ല; അവളെ പിന്തുടരുന്നവരൊക്കെയും ഇടുക്കിടങ്ങളിൽവെച്ചു അവളെ എത്തിപ്പിടിക്കുന്നു.
Jeremiah 30:3
For behold, the days are coming,' says the LORD, "that I will bring back from captivity My people Israel and Judah,' says the LORD. "And I will cause them to return to the land that I gave to their fathers, and they shall possess it."'
ഞാൻ യിസ്രായേലും യെഹൂദയുമായ എന്റെ ജനത്തിന്റെ പ്രവാസം മാറ്റുവാനുള്ള കാലം വരും എന്നു യഹോവയുടെ അരുളപ്പാടു: ഞാൻ അവരുടെ പിതാക്കന്മാർക്കും കൊടുത്ത ദേശത്തേക്കു അവരെ മടക്കി വരുത്തും; അവർ അതിനെ കൈവശമാക്കും എന്നു യഹോവയുടെ അരുളപ്പാടു.
Micah 1:16
Make yourself bald and cut off your hair, Because of your precious children; Enlarge your baldness like an eagle, For they shall go from you into captivity.
നിന്റെ ഔമനക്കുഞ്ഞുകൾനിമിത്തം നിന്നെത്തന്നെ ക്ഷൌരംചെയ്തു മൊട്ടയാക്കുക; കഴുകനെപ്പോലെ നിന്റെ കഷണ്ടിയെ വിസ്താരമാക്കുക; അവർ നിന്നെ വിട്ടു പ്രവാസത്തിലേക്കു പോയല്ലോ.
Amos 1:15
Their king shall go into captivity, He and his princes together," Says the LORD.
അവരുടെ രാജാവു പ്രവാസത്തിലേക്കു പോകേണ്ടിവരും; അവനും അവന്റെ പ്രഭുക്കന്മാരും ഒരുപോലെ തന്നേ എന്നു യഹോവ അരുളിച്ചെയ്യുന്നു.
Jeremiah 43:11
When he comes, he shall strike the land of Egypt and deliver to death those appointed for death, and to captivity those appointed for captivity, and to the sword those appointed for the sword.
അവൻ അന്നു മിസ്രയീംദേശം ജയിച്ചടക്കി മരണത്തിന്നുള്ളവരെ മരണത്തിന്നും പ്രവാസത്തിന്നുള്ളവരെ പ്രവാസത്തിന്നും വാളിന്നുള്ളവരെ വാളിന്നും ഏല്പിക്കും.
Jeremiah 48:11
"Moab has been at ease from his youth; He has settled on his dregs, And has not been emptied from vessel to vessel, Nor has he gone into captivity. Therefore his taste remained in him, And his scent has not changed.
മോവാബ് ബാല്യംമുതൽ സ്വൈരമായി മട്ടിന്മീതെ തെളിഞ്ഞുനിന്നു; അവനെ പാത്രത്തിൽനിന്നു പാത്രത്തിലേക്കു പകരുകയോ പ്രവാസത്തിലേക്കു കൊണ്ടുപോകയോ ചെയ്തിട്ടില്ല; അതുകൊണ്ടു അവന്റെ സ്വാദു അവനിൽ തന്നേ ഇരിക്കുന്നു; അവന്റെ മണം പോയ്പോയിട്ടുമില്ല.
Ezekiel 25:3
Say to the Ammonites, "Hear the word of the Lord GOD! Thus says the Lord GOD: "Because you said, "Aha!' against My sanctuary when it was profaned, and against the land of Israel when it was desolate, and against the house of Judah when they went into captivity,
യഹോവയായ കർത്താവിന്റെ വചനം കേൾപ്പിൻ ; യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ വിശുദ്ധമന്ദിരം അശുദ്ധമായ്തീർന്നപ്പോൾ നീ അതിനെയും, യിസ്രായേൽദേശം ശൂന്യമായ്തീർന്നപ്പോൾ അതിനെയും, യെഹൂദാഗൃഹം പ്രവാസത്തിലേക്കു പോയപ്പോൾ അവരെയും ചൊല്ലി നന്നായി എന്നു പറഞ്ഞതുകൊണ്ടു
Psalms 14:7
Oh, that the salvation of Israel would come out of Zion! When the LORD brings back the captivity of His people, Let Jacob rejoice and Israel be glad.
സീയോനിൽനിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കിൽ! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോൾ യാക്കോബ് സന്തോഷിക്കയും യിസ്രായേൽ ആനന്ദിക്കയും ചെയ്യും.
Ezra 6:21
Then the children of Israel who had returned from the captivity ate together with all who had separated themselves from the filth of the nations of the land in order to seek the LORD God of Israel.
അങ്ങനെ പ്രവാസത്തിൽനിന്നു മടങ്ങിവന്ന യിസ്രായേൽമക്കളും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു ദേശത്തെ ജാതികളുടെ അശുദ്ധിയെ വെടിഞ്ഞു വന്നവർ ഒക്കെയും പെസഹ തിന്നു.
Jeremiah 30:10
"Therefore do not fear, O My servant Jacob,' says the LORD, "Nor be dismayed, O Israel; For behold, I will save you from afar, And your seed from the land of their captivity. Jacob shall return, have rest and be quiet, And no one shall make him afraid.
ആകയാൽ എന്റെ ദാസനായ യാക്കോബേ, നീ ഭയപ്പെടേണ്ടാ; യിസ്രായേലേ, നീ ഭ്രമിക്കേണ്ടാ എന്നു യഹോവയുടെ അരുളപ്പാടു; ഞാൻ നിന്നെ ദൂരത്തുനിന്നും നിന്റെ സന്തതിയെ പ്രവാസദേശത്തുനിന്നും രക്ഷിക്കും; യാക്കോബ് മടങ്ങിവന്നു സ്വസ്ഥതമായും സ്വൈരമായും ഇരിക്കും; ആരും അവനെ ഭയപ്പെടുത്തുകയില്ല.
Nehemiah 8:17
So the whole assembly of those who had returned from the captivity made booths and sat under the booths; for since the days of Joshua the son of Nun until that day the children of Israel had not done so. And there was very great gladness.
പ്രവാസത്തിൽ നിന്നു മടങ്ങിവന്നവരുടെ സർവ്വസഭയും കൂടാരങ്ങൾ ഉണ്ടാക്കി കൂടാരങ്ങളിൽ പാർത്തു; നൂന്റെ മകനായ യോശുവയുടെ കാലംമുതൽ അന്നുവരെ യിസ്രായേൽമക്കൾ അങ്ങനെ ചെയ്യാതിരുന്നതുകൊണ്ടു അന്നു ഏറ്റവും വലിയ സന്തോഷം ഉണ്ടായി.
Ezra 6:19
And the descendants of the captivity kept the Passover on the fourteenth day of the first month.
ഒന്നാം മാസം പതിന്നാലാം തിയ്യതി പ്രവാസികൾ പെസഹ ആചരിച്ചു.
Lamentations 1:18
"The LORD is righteous, For I rebelled against His commandment. Hear now, all peoples, And behold my sorrow; My virgins and my young men Have gone into captivity.
യഹോവ നീതിമാൻ ; ഞാൻ അവന്റെ കല്പനയോടു മത്സരിച്ചു; സകലജാതികളുമായുള്ളോരേ, കേൾക്കേണമേ, എന്റെ വ്യസനം കാണേണമേ; എന്റെ കന്യകമാരും യൌവനക്കാരും പ്രവാസത്തിലേക്കു പോയിരിക്കുന്നു.
Obadiah 1:12
"But you should not have gazed on the day of your brother In the day of his captivity; Nor should you have rejoiced over the children of Judah In the day of their destruction; Nor should you have spoken proudly In the day of distress.
നിന്റെ സഹോദരന്റെ ദിവസം, അവന്റെ അനർത്ഥദിവസം തന്നെ, നീ കണ്ടു രസിക്കേണ്ടതല്ല; നീ യെഹൂദ്യരെക്കുറിച്ചു അവരുടെ അപായദിവസത്തിൽ സന്തോഷിക്കേണ്ടതല്ല; അവരുടെ കഷ്ടദിവസത്തിൽ നീ വമ്പു പറയേണ്ടതല്ല.
2 Kings 24:15
And he carried Jehoiachin captive to Babylon. The king's mother, the king's wives, his officers, and the mighty of the land he carried into captivity from Jerusalem to Babylon.
സകല ബലവാന്മാരുമായ ഏഴായിരംപേരെയും ആശാരിമാരും കൊല്ലന്മാരുമായ ആയിരം പേരെയും ഇങ്ങനെ യുദ്ധപ്രാപ്തന്മാരായ സകല വീരന്മാരെയും ബാബേൽരാജാവു ബദ്ധരാക്കി ബാബേലിലേക്കു കൊണ്ടുപോയി.
Jeremiah 29:20
Therefore hear the word of the LORD, all you of the captivity, whom I have sent from Jerusalem to Babylon.
അതുകൊണ്ടു ഞാൻ യെരൂശലേമിൽനിന്നു ബാബേലിലേക്കു അയച്ചിരിക്കുന്ന സകല പ്രവാസികളുമായുള്ളോരേ, നിങ്ങൾ യഹോവയുടെ വചനം കേൾപ്പിൻ !
×

Found Wrong Meaning for Captivity?

Name :

Email :

Details :



×