Animals

Fruits

Search Word | പദം തിരയുക

  

Fourth

English Meaning

Next in order after the third; the ordinal of four.

  1. The ordinal number matching the number four in a series.
  2. One of four equal parts.
  3. Music A tone four degrees above or below a given tone in a diatonic scale.
  4. Music The interval between two such tones.
  5. Music The harmonic combination of these tones.
  6. Music The subdominant of a scale or key.
  7. The transmission gear or gear ratio used to produce forward speeds next higher to those of third in a motor vehicle.
  8. The Fourth of July; Independence Day. Used with the: went to a parade on the Fourth.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

കാല്‍ ഭാഗം - Kaal‍ Bhaagam | Kal‍ Bhagam

നാലാമത്തെ - Naalaamaththe | Nalamathe

നാലിലൊന്നായ - Naalilonnaaya | Nalilonnaya

നാലാമനായി - Naalaamanaayi | Nalamanayi

തുര്യമായ - Thuryamaaya | Thuryamaya

ചതുര്‍ത്ഥമായ - Chathur‍ththamaaya | Chathur‍thamaya

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Nehemiah 9:3
And they stood up in their place and read from the Book of the Law of the LORD their God for one-Fourth of the day; and for another Fourth they confessed and worshiped the LORD their God.
പിന്നെ അവർ തങ്ങളുടെ നിലയിൽ തന്നേ എഴുന്നേറ്റുനിന്നു, അന്നു ഒരു യാമത്തോളം തങ്ങളുടെ ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ചു കേൾക്കയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞു തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കയും ചെയ്തു.
Jeremiah 28:1
And it happened in the same year, at the beginning of the reign of Zedekiah king of Judah, in the Fourth year and in the fifth month, that Hananiah the son of Azur the prophet, who was from Gibeon, spoke to me in the house of the LORD in the presence of the priests and of all the people, saying,
ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സർവ്വജനത്തിന്റെയും മുമ്പിൽവെച്ചു എന്നോടു പറഞ്ഞതെന്തെന്നാൽ:
Exodus 29:40
With the one lamb shall be one-tenth of an ephah of flour mixed with one-Fourth of a hin of pressed oil, and one-Fourth of a hin of wine as a drink offering.
ഇടിച്ചെടുത്ത കാൽഹീൻ എണ്ണ പകർന്നിരിക്കുന്ന ഒരു ഇടങ്ങഴി നേരിയ മാവും പാനീയയാഗമായി കാൽഹീൻ വീഞ്ഞും ആട്ടിൻ കുട്ടിയോടുകൂടെ അർപ്പിക്കേണം.
Exodus 20:5
you shall not bow down to them nor serve them. For I, the LORD your God, am a jealous God, visiting the iniquity of the fathers upon the children to the third and Fourth generations of those who hate Me,
അവയെ നമസ്കരിക്കയോ സേവിക്കയോ ചെയ്യരുതു. നിന്റെ ദൈവമായ യഹോവയായ ഞാൻ തീക്ഷ്ണതയുള്ള ദൈവം ആകുന്നു; എന്നെ പകെക്കുന്നവരിൽ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറവരെ മക്കളുടെ മേൽ സന്ദർശിക്കയും
Haggai 2:18
"Consider now from this day forward, from the twenty-Fourth day of the ninth month, from the day that the foundation of the LORD's temple was laid--consider it:
നിങ്ങൾ ഇന്നുതൊട്ടു മുമ്പോട്ടു ദൃഷ്ടിവേക്കുവിൻ ; ഒമ്പതാം മാസം, ഇരുപത്തു നാലാം തിയ്യതിമുതൽ, യഹോവയുടെ മന്ദിരത്തിന്നു അടിസ്ഥാനം ഇട്ട ദിവസം തുടങ്ങിയുള്ള കാലത്തിൽ തന്നേ ദൃഷ്ടിവേക്കുവിൻ .
Daniel 10:4
Now on the twenty-Fourth day of the first month, as I was by the side of the great river, that is, the Tigris,
എന്നാൽ ഒന്നാം മാസം ഇരുപത്തുനാലാം തിയ്യതി ഞാൻ ഹിദ്ദേക്കൽ എന്ന മഹാ നദീതീരത്തു ഇരിക്കയിൽ തലപൊക്കി നോക്കിപ്പോൾ,
2 Kings 15:12
This was the word of the LORD which He spoke to Jehu, saying, "Your sons shall sit on the throne of Israel to the Fourth generation." And so it was.
യഹോവ യേഹൂവോടു: നിന്റെ പുത്രന്മാർ നാലാം തലമുറവരെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരിക്കും എന്നു അരുളിച്ചെയ്ത വചനം ഇതാകുന്നു; അങ്ങനെ തന്നേ സംഭവിച്ചു.
Daniel 7:19
"Then I wished to know the truth about the Fourth beast, which was different from all the others, exceedingly dreadful, with its teeth of iron and its nails of bronze, which devoured, broke in pieces, and trampled the residue with its feet;
എന്നാൽ മറ്റെ സകലമൃഗങ്ങളിലും വെച്ചു വ്യത്യാസമുള്ളതും ഇരിമ്പുപല്ലും താമ്രനഖങ്ങളും ഉള്ളതായി അതിഭയങ്കരമായതും തിന്നുകയും തകർക്കയും ശേഷിച്ചതിനെ കാൽകൊണ്ടു ചവിട്ടിക്കളകയും ചെയ്തതുമായ നാലാമത്തെ മൃഗത്തെക്കുറിച്ചും
Haggai 2:10
On the twenty-Fourth day of the ninth month, in the second year of Darius, the word of the LORD came by Haggai the prophet, saying,
ദാർയ്യാവേശിന്റെ രണ്ടാം ആണ്ടു, ഒമ്പതാം മാസം, ഇരുപത്തുനാലാം തിയ്യതി ഹഗ്ഗായി പ്രവാചകൻ മുഖാന്തരം യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
Revelation 8:12
Then the Fourth angel sounded: And a third of the sun was struck, a third of the moon, and a third of the stars, so that a third of them were darkened. A third of the day did not shine, and likewise the night.
നാലാമത്തെ ദൂതൻ ഊതി; അപ്പോൾ സൂര്യനിൽ മൂന്നിലൊന്നിനും ചന്ദ്രനിൽ മൂന്നിലൊന്നിന്നും നക്ഷത്രങ്ങളിൽ മൂന്നിലൊന്നിന്നും ബാധ തട്ടി; അവയിൽ മൂന്നിലൊന്നു ഇരുണ്ടുപോയി രാവും പകലും മൂന്നിലൊന്നു വെളിച്ചമില്ലാതെയായി.
2 Kings 25:3
By the ninth day of the Fourth month the famine had become so severe in the city that there was no food for the people of the land.
നാലാം മാസം ഒമ്പതാം തിയ്യതി നഗരത്തിൽ ക്ഷാമം കലശലായി ദേശത്തെ ജനത്തിന്നു ആഹാരം ഇല്ലാതെപോയി.
2 Kings 6:25
And there was a great famine in Samaria; and indeed they besieged it until a donkey's head was sold for eighty shekels of silver, and one-Fourth of a kab of dove droppings for five shekels of silver.
അവർ ശമർയ്യയെ വളഞ്ഞിരിക്കുമ്പോൾ അവിടെ മഹാക്ഷാമം ഉണ്ടായി; ഒരു കഴുതത്തലെക്കു എണ്പതു വെള്ളിക്കാശും കാൽകബ് പ്രാക്കാഷ്ഠത്തിന്നു അഞ്ചു വെള്ളിക്കാശും വരെ വിലകയറി.
Matthew 14:25
Now in the Fourth watch of the night Jesus went to them, walking on the sea.
രാത്രിയിലെ നാലാം യാമത്തിൽ അവൻ കടലിന്മേൽ നടന്നു അവരുടെ അടുക്കൽ വന്നു.
Numbers 28:14
Their drink offering shall be half a hin of wine for a bull, one-third of a hin for a ram, and one-Fourth of a hin for a lamb; this is the burnt offering for each month throughout the months of the year.
അവയുടെ പാനീയയാഗം കാളയൊന്നിന്നു അര ഹീൻ വീഞ്ഞും ആട്ടുകൊറ്റന്നു ഹീനിന്റെ മൂന്നിൽ ഒന്നും കുഞ്ഞാടൊന്നിന്നു കാൽ ഹീനും ആയിരിക്കേണം; ഇതു മാസാന്തരം അമാവാസിതോറുമുള്ള ഹോമയാഗം.
Revelation 4:7
The first living creature was like a lion, the second living creature like a calf, the third living creature had a face like a man, and the Fourth living creature was like a flying eagle.
ഒന്നാം ജീവി സിംഹത്തിന്നു സദൃശം; രണ്ടാം ജീവി കാളെക്കു സദൃശം മൂന്നാംജീവി മനുഷ്യനെപ്പോലെ മുഖമുള്ളതും; നാലാം ജീവി പറക്കുന്ന കഴുകിന്നു സദൃശം.
Revelation 16:8
Then the Fourth angel poured out his bowl on the sun, and power was given to him to scorch men with fire.
നാലാമത്തവൻ തന്റെ കലശം സൂര്യനിൽ ഒഴിച്ചു; അപ്പൊൾ തീകൊണ്ടു മനുഷ്യരെ ചുടുവാൻ തക്കവണ്ണം അതിന്നു അധികാരം ലഭിച്ചു.
Jeremiah 45:1
The word that Jeremiah the prophet spoke to Baruch the son of Neriah, when he had written these words in a book at the instruction of Jeremiah, in the Fourth year of Jehoiakim the son of Josiah, king of Judah, saying,
യോശീയാവിന്റെ മകനായി യെഹൂദാരാജാവായ യെഹോയാക്കീമിന്റെ നാലാം ആണ്ടിൽ, നേർയ്യാവിന്റെ മകനായ ബാരൂൿ ഈ വചനങ്ങളെ യിരെമ്യാവിന്റെ വാമൊഴിപ്രകാരം ഒരു പുസ്തകത്തിൽ എഴുതിയപ്പോൾ യിരെമ്യാപ്രവാചകൻ അവനോടു പറഞ്ഞ വചനം എന്തെന്നാൽ:
Daniel 7:7
"After this I saw in the night visions, and behold, a Fourth beast, dreadful and terrible, exceedingly strong. It had huge iron teeth; it was devouring, breaking in pieces, and trampling the residue with its feet. It was different from all the beasts that were before it, and it had ten horns.
രാത്രിദർശനത്തിൽ ഞാൻ പിന്നെയും ഘോരവും ഭയങ്കരവും അതിബലവും ഉള്ള നാലാമതൊരു മൃഗത്തെ കണ്ടു; അതിന്നു വലിയ ഇരിമ്പുപല്ലു ഉണ്ടായിരുന്നു; അതു തിന്നുകയും തകർക്കുംകയും ചെയ്തിട്ടു ശേഷമുള്ളതിനെ കാൽകൊണ്ടു ചവിട്ടിക്കളഞ്ഞു; മുമ്പെ കണ്ട സകല മൃഗങ്ങളിലുംവെച്ചു ഇതു വ്യത്യാസമുള്ളതായിരുന്നു; അതിന്നു പത്തു കൊമ്പു ഉണ്ടായിരുന്നു.
Zechariah 6:3
with the third chariot white horses, and with the Fourth chariot dappled horses--strong steeds.
മൂന്നാമത്തെ രഥത്തിന്നു വെളുത്ത കുതിരകളെയും നാലാമത്തെ രഥത്തിന്നു പുള്ളിയും കുരാൽനിറവും ഉള്ള കുതിരകളെയും പൂട്ടിയിരുന്നു.
Genesis 15:16
But in the Fourth generation they shall return here, for the iniquity of the Amorites is not yet complete."
നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോർയ്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു.
1 Chronicles 24:18
the twenty-third to Delaiah, the twenty-Fourth to Maaziah.
ഇരുപത്തിമൂന്നാമത്തേതു ദെലായാവിന്നും ഇരുപത്തിനാലാമത്തേതു മയസ്യാവിന്നും വന്നു.
Revelation 6:7
When He opened the Fourth seal, I heard the voice of the Fourth living creature saying, "Come and see."
നാലാം മുദ്ര പൊട്ടിച്ചപ്പോൾ: വരിക എന്നു നാലാം ജീവി പറയുന്നതു ഞാൻ കേട്ടു.
Numbers 28:7
And its drink offering shall be one-Fourth of a hin for each lamb; in a holy place you shall pour out the drink to the LORD as an offering.
അതിന്റെ പാനീയയാഗം കുഞ്ഞാടൊന്നിന്നു കാൽ ഹീൻ മദ്യം ആയിരിക്കേണം; അതു യഹോവേക്കു പാനീയയാഗമായി വിശുദ്ധമന്ദിരത്തിൽ ഒഴിക്കേണം.
Leviticus 23:13
Its grain offering shall be two-tenths of an ephah of fine flour mixed with oil, an offering made by fire to the LORD, for a sweet aroma; and its drink offering shall be of wine, one-Fourth of a hin.
അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവേക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.
2 Chronicles 3:2
And he began to build on the second day of the second month in the Fourth year of his reign.
തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണിതുടങ്ങിയതു.
×

Found Wrong Meaning for Fourth?

Name :

Email :

Details :



×