Animals

Fruits

Search Word | പദം തിരയുക

  

Milk

English Meaning

A white fluid secreted by the mammary glands of female mammals for the nourishment of their young, consisting of minute globules of fat suspended in a solution of casein, albumin, milk sugar, and inorganic salts.

  1. A whitish liquid containing proteins, fats, lactose, and various vitamins and minerals that is produced by the mammary glands of all mature female mammals after they have given birth and serves as nourishment for their young.
  2. The milk of cows, goats, or other animals, used as food by humans.
  3. A liquid, such as coconut milk, milkweed sap, plant latex, or various medical emulsions, that is similar to milk in appearance.
  4. To draw milk from the teat or udder of (a female mammal).
  5. To draw or extract a liquid from: milked the stem for its last drops of sap.
  6. To press out, drain off, or remove by or as if by milking: milk venom from a snake.
  7. Informal To draw out or extract something from, as if by milking: milked the witness for information.
  8. Informal To obtain money or benefits from, in order to achieve personal gain; exploit: "The dictator and his cronies had milked their country of somewhere between $5 billion and $10 billion” ( Russell Watson).
  9. To yield or supply milk.
  10. To draw milk from a female mammal.

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ജീവനീയം - Jeevaneeyam

ചുന - Chuna

പീയൂഷം - Peeyoosham

രസം - Rasam

സത്ത്‌ - Saththu | Sathu

മരക്കറ - Marakkara

ഒരു സത്ത് - Oru Saththu | Oru Sathu

പശുവിന്‍ പാല്‍ - Pashuvin‍ Paal‍ | Pashuvin‍ Pal‍

ദുഗ്‌ദ്ധം - Dhugddham | Dhugdham

ക്ഷീരം - Ksheeram

പാല്‍ കറക്കുക - Paal‍ Karakkuka | Pal‍ Karakkuka

പാലുപോലിരിക്കുന്ന എന്തും - Paalupolirikkunna Enthum | Palupolirikkunna Enthum

പാല്‍ - Paal‍ | Pal‍

പാല്‍പോലുള്ള ചാര്‍ - Paal‍polulla Chaar‍ | Pal‍polulla Char‍

ചോര്‍ത്തിയെടുക്കുക - Chor‍ththiyedukkuka | Chor‍thiyedukkuka

എരുമപ്പാല്‍ - Erumappaal‍ | Erumappal‍

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Corinthians 3:2
I fed you with Milk and not with solid food; for until now you were not able to receive it, and even now you are still not able;
ഭക്ഷണമല്ല, പാൽ അത്രേ ഞാൻ നിങ്ങൾക്കു തന്നതു; ഭക്ഷിപ്പാൻ നിങ്ങൾക്കു കഴിവില്ലായിരുന്നു; ഇപ്പോഴും കഴിവായിട്ടില്ല; ഇന്നും നിങ്ങൾ ജഡികന്മാരല്ലോ.
Job 21:24
His pails are full of Milk, And the marrow of his bones is moist.
അവന്റെ തൊട്ടികൾ പാലുകൊണ്ടു നിറഞ്ഞിരിക്കുന്നു; അവന്റെ അസ്ഥികളിലെ മജ്ജ അയഞ്ഞിരിക്കുന്നു.
Numbers 16:14
Moreover you have not brought us into a land flowing with Milk and honey, nor given us inheritance of fields and vineyards. Will you put out the eyes of these men? We will not come up!"
അത്രയുമല്ല, നീ ഞങ്ങളെ പാലും തേനും ഒഴുകുന്ന ദേശത്തേക്കു കൊണ്ടുവരികയോ നിലങ്ങളും മുന്തിരിത്തോട്ടങ്ങളും അവകാശമായി തരികയോ ചെയ്തിട്ടില്ല; നീ ഇവരുടെ കണ്ണു ചുഴന്നുകളയുമോ? ഞങ്ങൾ വരികയില്ല എന്നു പറഞ്ഞു.
Deuteronomy 14:21
"You shall not eat anything that dies of itself; you may give it to the alien who is within your gates, that he may eat it, or you may sell it to a foreigner; for you are a holy people to the LORD your God. "You shall not boil a young goat in its mother's Milk.
താനേ ചത്ത ഒന്നിനെയും തിന്നരുതു; അതു നിന്റെ പട്ടണങ്ങളിലുള്ള പരദേശിക്കു തിന്മാൻ കൊടുക്കാം: അല്ലെങ്കിൽ അന്യജാതിക്കാരന്നു വിൽക്കാം; നിന്റെ ദൈവമായ യഹോവേക്കു നീ വിശുദ്ധജനമല്ലോ. ആട്ടിൻ കുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
Deuteronomy 11:9
and that you may prolong your days in the land which the LORD swore to give your fathers, to them and their descendants, "a land flowing with Milk and honey.'
യഹോവ നിങ്ങളുടെ പിതാക്കന്മാർക്കും അവരുടെ സന്തതിക്കും കൊടുക്കുമെന്നു അവരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ദീർഘായുസ്സോടിരിപ്പാനുമായി ഇന്നു ഞാൻ നിങ്ങളോടു ആജ്ഞാപിക്കുന്ന കല്പനകളൊക്കെയും പ്രമാണിച്ചു നടപ്പിൻ .
Exodus 34:26
"The first of the firstfruits of your land you shall bring to the house of the LORD your God. You shall not boil a young goat in its mother's Milk."
നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻ കുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
Song of Solomon 5:1
I have come to my garden, my sister, my spouse; I have gathered my myrrh with my spice; I have eaten my honeycomb with my honey; I have drunk my wine with my Milk. Eat, O friends! Drink, yes, drink deeply, O beloved ones!
എന്റെ സഹോദരീ, എന്റെ കാന്തേ, ഞാൻ എന്റെ തോട്ടത്തിൽ വന്നിരിക്കുന്നു; ഞാൻ എന്റെ മൂറും സുഗന്ധവർഗ്ഗവും പെറുക്കി; ഞാൻ എന്റെ തേൻ കട്ട തേനോടുകൂടെ തിന്നും എന്റെ വീഞ്ഞു പാലോടുകൂടെ കുടിച്ചു ഇരിക്കുന്നു; സ്നേഹിതന്മാരേ തിന്നുവിൻ ; പ്രിയരേ, കുടിച്ചു മത്തരാകുവിൻ !
Hebrews 5:12
For though by this time you ought to be teachers, you need someone to teach you again the first principles of the oracles of God; and you have come to need Milk and not solid food.
കാലം നോക്കിയാൽ ഇപ്പോൾ ഉപദേഷ്ടാക്കന്മാർ ആയിരിക്കേണ്ടുന്ന നിങ്ങൾക്കു ദൈവത്തിന്റെ അരുളപ്പാടുകളുടെ ആദ്യപാഠങ്ങളെ തന്നേ വീണ്ടും ഉപദേശിച്ചുതരുവാൻ ആവശ്യമായിരിക്കുന്നു; കട്ടിയായുള്ള ആഹാരമല്ല, പാലത്രേ നിങ്ങൾക്കു ആവശ്യമെന്നു വന്നിരിക്കുന്നു.
Deuteronomy 26:9
He has brought us to this place and has given us this land, "a land flowing with Milk and honey";
ഞങ്ങളെ ഈ സ്ഥലത്തേക്കു കൂട്ടിക്കൊണ്ടുവന്നു; പാലും തേനും ഒഴുകുന്ന ഈ ദേശം ഞങ്ങൾക്കു തന്നുമിരിക്കുന്നു.
1 Samuel 6:7
Now therefore, make a new cart, take two Milk cows which have never been yoked, and hitch the cows to the cart; and take their calves home, away from them.
ആകയാൽ നിങ്ങൾ ഇപ്പോൾ ഒരു പുതിയ വണ്ടി ഉണ്ടാക്കി നുകം വെച്ചിട്ടില്ലാത്ത കറവുള്ള രണ്ടു പശുക്കളെ കൊണ്ടുവന്നു വണ്ടിക്കു കെട്ടി അവയുടെ കിടാക്കളെ അവയുടെ അടുക്കൽനിന്നു വീട്ടിൽ മടക്കിക്കൊണ്ടു പോകുവിൻ .
Job 10:10
Did You not pour me out like Milk, And curdle me like cheese,
നീ എന്നെ പാലുപോലെ പകർന്നു തൈർപോലെ ഉറകൂടുമാറാക്കിയല്ലോ.
Isaiah 7:22
So it shall be, from the abundance of Milk they give, That he will eat curds; For curds and honey everyone will eat who is left in the land.
അവയെ കറന്നു കിട്ടുന്ന പാലിന്റെ പെരുപ്പംകൊണ്ടു അവൻ തൈരു തന്നേ കൊറ്റുകഴിക്കും; ദേശത്തു ശേഷിച്ചരിക്കുന്ന ഏവരുടെയും ആഹാരം തൈരും തേനും ആയിരിക്കും.
Numbers 14:8
If the LORD delights in us, then He will bring us into this land and give it to us, "a land which flows with Milk and honey.'
യഹോവ നമ്മിൽ പ്രസാദിക്കുന്നു എങ്കിൽ അവൻ നമ്മെ പാലും തേനും ഒഴുകുന്ന ആ ദേശത്തേക്കു കൊണ്ടുചെന്നു നമുക്കു അതു തരും.
1 Corinthians 9:7
Who ever goes to war at his own expense? Who plants a vineyard and does not eat of its fruit? Or who tends a flock and does not drink of the Milk of the flock?
സ്വന്ത ചെലവിന്മേൽ യുദ്ധസേവ ചെയ്യുന്നവൻ ആർ? മുന്തിരിത്തോട്ടം ഉണ്ടാക്കി അതിന്റെ ഫലം തിന്നാതിരിക്കുന്നവൻ ആർ? ആട്ടിൻ കൂട്ടത്തെ മേയിച്ചു കൂട്ടത്തിന്റെ പാൽകൊണ്ടു ഉപജീവിക്കാതിരിക്കുന്നവൻ ആർ?
Ezekiel 25:4
indeed, therefore, I will deliver you as a possession to the men of the East, and they shall set their encampments among you and make their dwellings among you; they shall eat your fruit, and they shall drink your Milk.
ഞാൻ നിന്നെ കിഴക്കുള്ളവർക്കും കൈവശമാക്കിക്കൊടുക്കും; അവർ നിങ്കൽ പാളയമടിച്ചു, നിവാസങ്ങളെ ഉണ്ടാക്കും; അവർ നിന്റെ ഫലം തിന്നുകയും നിന്റെ പാൽ കുടിക്കയും ചെയ്യും.
Lamentations 4:7
Her Nazirites were brighter than snow And whiter than Milk; They were more ruddy in body than rubies, Like sapphire in their appearance.
അവളുടെ പ്രഭുക്കന്മാർ ഹിമത്തിലും നിർമ്മലന്മാരും പാലിലും വെളുത്തവരുമായിരുന്നു; അവരുടെ ദേഹം പവിഴത്തിലും ചുവപ്പുള്ളതും അവരുടെ ശോഭ നീലക്കല്ലുപോലെയും ആയിരുന്നു.
Exodus 33:3
Go up to a land flowing with Milk and honey; for I will not go up in your midst, lest I consume you on the way, for you are a stiff-necked people."
വഴിയിൽവെച്ചു ഞാൻ നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു ഞാൻ നിന്റെ നടുവിൽ നടക്കയില്ല; നീ ദുശ്ശാഠ്യമുള്ള ജനം ആകുന്നു.
Isaiah 60:16
You shall drink the Milk of the Gentiles, And Milk the breast of kings; You shall know that I, the LORD, am your Savior And your Redeemer, the Mighty One of Jacob.
നീ ജാതികളുടെ പാൽ കുടിക്കും; രാജാക്കന്മാരുടെ മുല കുടിക്കും; യഹോവയായ ഞാൻ നിന്റെ രക്ഷകൻ എന്നും യാക്കോബിന്റെ വല്ലഭൻ നിന്റെ വീണ്ടേടുപ്പുകാരൻ എന്നും നീ അറിയും
Jeremiah 11:5
that I may establish the oath which I have sworn to your fathers, to give them "a land flowing with Milk and honey,' as it is this day.' And I answered and said, "So be it, LORD."
ഇന്നുള്ളതുപോലെ ഞാൻ നിങ്ങളുടെ പിതാക്കന്മാർക്കും പാലും തേനും ഒഴുകുന്ന ദേശം കൊടുക്കും എന്നിങ്ങനെ ഞാൻ അവരോടു ചെയ്ത സത്യം നിവർത്തിക്കേണ്ടതിന്നു തന്നേ. അതിന്നു ഞാൻ : ആമേൻ , യഹോവേ, എന്നു ഉത്തരം പറഞ്ഞു.
Song of Solomon 4:11
Your lips, O my spouse, Drip as the honeycomb; Honey and Milk are under your tongue; And the fragrance of your garments Is like the fragrance of Lebanon.
അല്ലയോ കാന്തേ, നിന്റെ അധരം തേൻ കട്ട പൊഴിക്കുന്നു; നിന്റെ നാവിൻ കീഴിൽ തേനും പാലും ഉണ്ടു; നിന്റെ വസ്ത്രത്തിന്റെ വാസന ലെബാനോന്റെ വാസനപോലെ ഇരിക്കുന്നു.
Numbers 13:27
Then they told him, and said: "We went to the land where you sent us. It truly flows with Milk and honey, and this is its fruit.
അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ.
Deuteronomy 31:20
When I have brought them to the land flowing with Milk and honey, of which I swore to their fathers, and they have eaten and filled themselves and grown fat, then they will turn to other gods and serve them; and they will provoke Me and break My covenant.
ഞാൻ അവരുടെ പിതാക്കന്മാരോടു സത്യംചെയ്തതായി പാലും തേനും ഒഴുകുന്ന ദേശത്തു അവരെ എത്തിച്ചശേഷം അവർ തിന്നു തൃപ്തരായി തടിച്ചിരിക്കുമ്പോൾ അന്യദൈവങ്ങളുടെ അടുക്കലേക്കു തിരിഞ്ഞു അവയെ സേവിക്കയും എന്റെ നിയമം ലംഘിച്ചു എന്നെ കോപിപ്പിക്കയും ചെയ്യും.
Joshua 5:6
For the children of Israel walked forty years in the wilderness, till all the people who were men of war, who came out of Egypt, were consumed, because they did not obey the voice of the LORD--to whom the LORD swore that He would not show them the land which the LORD had sworn to their fathers that He would give us, "a land flowing with Milk and honey."
മിസ്രയീമിൽനിന്നു പുറപ്പെട്ട യോദ്ധാക്കളായവരൊക്കെയും യഹോവയുടെ വാക്കു അനുസരിക്കായ്കകൊണ്ടു അവർ മരിച്ചൊടുങ്ങുംവരെ യിസ്രായേൽമക്കൾ നാല്പതു സംവത്സരം മരുഭൂമിയിൽ സഞ്ചരിക്കേണ്ടിവന്നു; നമുക്കു തരുമെന്നു യഹോവ പിതാക്കന്മാരോടു സത്യംചെയ്ത ദേശമായി പാലും തേനും ഒഴുകുന്ന ദേശം അവരെ കാണിക്കയില്ല എന്നു യഹോവ അവരോടു സത്യം ചെയ്തിരുന്നു.
Deuteronomy 26:15
Look down from Your holy habitation, from heaven, and bless Your people Israel and the land which You have given us, just as You swore to our fathers, "a land flowing with Milk and honey."'
നിന്റെ വിശുദ്ധവാസസ്ഥലമായ സ്വർഗ്ഗത്തിൽനിന്നു നോക്കി നിന്റെ ജനമായ യിസ്രായേലിനെയും നീ ഞങ്ങളുടെ പിതാക്കന്മാരോടു സത്യംചെയ്തതുപോലെ ഞങ്ങൾക്കു തന്ന ദേശമായി പാലും തേനും ഒഴുകുന്ന ദേശത്തെയും അനുഗ്രഹിക്കേണമേ.
Deuteronomy 6:3
Therefore hear, O Israel, and be careful to observe it, that it may be well with you, and that you may multiply greatly as the LORD God of your fathers has promised you--"a land flowing with Milk and honey.'
ആകയാൽ യിസ്രായേലേ, നിനക്കു നന്നായിരിക്കേണ്ടതിന്നും നിന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിന്നോടു അരുളിച്ചെയ്തതുപോലെ പാലും തേനും ഒഴുകുന്ന ദേശത്തു നിങ്ങൾ ഏറ്റവും വർദ്ധിക്കേണ്ടതിന്നും നീ കേട്ടു ജാഗ്രതയോടെ അനുസരിച്ചു നടക്ക.
×

Found Wrong Meaning for Milk?

Name :

Email :

Details :



×