Animals

Fruits

Search Word | പദം തിരയുക

  

Birth

English Meaning

The act or fact of coming into life, or of being born; -- generally applied to human beings; as, the birth of a son.

  1. The emergence and separation of offspring from the body of the mother.
  2. The act or process of bearing young; parturition: the mare's second birth.
  3. The circumstances or conditions relating to this event, as its time or location: an incident that took place before my birth; a Bostonian by birth.
  4. The set of characteristics or circumstances received from one's ancestors; inheritance: strong-willed by birth; acquired their wealth through birth.
  5. Origin; extraction: of Swedish birth; of humble birth.
  6. Noble or high status: persons of birth.
  7. A beginning or commencement. See Synonyms at beginning.
  8. Chiefly Southern U.S. To deliver (a baby).
  9. Chiefly Southern U.S. To bear (a child).

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

ഉത്ഭവം - Uthbhavam

ഉദ്‌ഭവം - Udhbhavam

വംശം - Vamsham

തുടക്കം - Thudakkam

ആരംഭം - Aarambham | arambham

പിറവി - Piravi

കുലം - Kulam

ജനനം - Jananam

പ്രസവം - Prasavam

ഉത്‌പത്തി - Uthpaththi | Uthpathi

അവതാരം - Avathaaram | Avatharam

ഉദയം - Udhayam

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
Genesis 35:16
Then they journeyed from Bethel. And when there was but a little distance to go to Ephrath, Rachel labored in childbirth, and she had hard labor.
അവർ ബേഥേലിൽനിന്നു യാത്ര പുറപ്പെട്ടു, എഫ്രാത്തയിൽ എത്തുവാൻ അല്പദൂരം മാത്രമുള്ളപ്പോൾ റാഹേൽ പ്രസവിച്ചു; പ്രസവിക്കുമ്പോൾ അവൾക്കു കഠിന വേദനയുണ്ടായി.
Exodus 1:16
and he said, "When you do the duties of a midwife for the Hebrew women, and see them on the birthstools, if it is a son, then you shall kill him; but if it is a daughter, then she shall live."
എബ്രായസ്ത്രീകളുടെ അടുക്കൽ നിങ്ങൾ സൂതികർമ്മത്തിന്നു ചെന്നു പ്രസവശയ്യയിൽ അവരെ കാണുമ്പോൾ കുട്ടി ആണാകുന്നു എങ്കിൽ നിങ്ങൾ അതിനെ കൊല്ലേണം; പെണ്ണാകുന്നു എങ്കിൽ ജീവനോടിരിക്കട്ടെ എന്നു കല്പിച്ചു.
2 Kings 19:3
And they said to him, "Thus says Hezekiah: "This day is a day of trouble, and rebuke, and blasphemy; for the children have come to birth, but there is no strength to bring them forth.
അവർ അവനോടു പറഞ്ഞതു: ഹിസ്കീയാവു ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസം അത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
Matthew 14:6
But when Herod's birthday was celebrated, the daughter of Herodias danced before them and pleased Herod.
എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
Revelation 12:2
Then being with child, she cried out in labor and in pain to give birth.
അവൾ ഗർഭിണിയായി നോവുകിട്ടി വേദനപ്പെട്ടു നിലവിളിച്ചു.
Jeremiah 48:41
Kerioth is taken, And the strongholds are surprised; The mighty men's hearts in Moab on that day shall be Like the heart of a woman in birth pangs.
കെരീയോത്ത് പിടിക്കപ്പെട്ടു; ദുർഗ്ഗങ്ങൾ കീഴടങ്ങിപ്പോയി; അന്നാളിൽ മോവാബിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയംപോലെയാകും.
Romans 8:22
For we know that the whole creation groans and labors with birth pangs together until now.
സർവ്വസൃഷ്ടിയും ഇന്നുവരെ ഒരുപോലെ ഞരങ്ങി ഈറ്റുനോവോടിരിക്കുന്നു എന്നു നാം അറിയുന്നുവല്ലോ.
Isaiah 46:3
"Listen to Me, O house of Jacob, And all the remnant of the house of Israel, Who have been upheld by Me from birth, Who have been carried from the womb:
ഗർഭംമുതൽ വഹിക്കപ്പെട്ടവരും ഉദരംമുതൽ ചുമക്കപ്പെട്ടവരുമായി യാക്കോബ്ഗൃഹവും യിസ്രായേൽഗൃഹത്തിൽ ശേഷിച്ചിരിക്കുന്ന എല്ലാവരുമായുള്ളോരേ, എന്റെ വാക്കു കേൾപ്പിൻ .
1 Chronicles 5:1
Now the sons of Reuben the firstborn of Israel--he was indeed the firstborn, but because he defiled his father's bed, his birthright was given to the sons of Joseph, the son of Israel, so that the genealogy is not listed according to the birthright;
യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ:--അവനല്ലോ ആദ്യജാതൻ ; എങ്കിലും അവൻ തന്റെ പിതാവിന്റെ ശയ്യയെ അശുദ്ധമാക്കിയതുകൊണ്ടു അവന്റെ ജ്യേഷ്ഠാവകാശം യിസ്രായേലിന്റെ മകനായ യോസേഫിന്റെ പുത്രന്മാർക്കും ലഭിച്ചു; വംശാവലി ജ്യേഷ്ഠാവകാശപ്രകാരം എണ്ണുവാനുള്ളതുമല്ല.
Genesis 43:33
And they sat before him, the firstborn according to his birthright and the youngest according to his youth; and the men looked in astonishment at one another.
മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
Isaiah 66:9
Shall I bring to the time of birth, and not cause delivery?" says the LORD. "Shall I who cause delivery shut up the womb?" says your God.
ഞാൻ പ്രസവദ്വാരത്തിങ്കൽ വരുത്തീട്ടു പ്രസവിപ്പിക്കാതെ ഇരിക്കുമോ എന്നു യഹോവ അരുളിച്ചെയ്യുന്നു; പ്രസവിക്കുമാറാക്കീട്ടു ഞാൻ ഗർ‍ഭപാത്രം അടെച്ചുകളയുമോ എന്നു നിന്റെ ദൈവം അരുളിച്ചെയ്യുന്നു
Jeremiah 2:27
Saying to a tree, "You are my father,' And to a stone, "You gave birth to me.' For they have turned their back to Me, and not their face. But in the time of their trouble They will say, "Arise and save us.'
അവർ മരത്തോടു: നീ എന്റെ അപ്പൻ എന്നും കല്ലിനോടു: നീ എന്നെ പ്രസവിച്ചവൾ എന്നും പറയുന്നു; അവർ മുഖമല്ല മുതുകത്രേ എങ്കലേക്കു തിരിച്ചിരിക്കുന്നതു; എന്നാൽ കഷ്ടകാലത്തു അവർ: നീ എഴുന്നേറ്റു ഞങ്ങളെ രക്ഷിക്കേണമേ എന്നു പറയും.
Genesis 25:32
And Esau said, "Look, I am about to die; so what is this birthright to me?"
ഇന്നു എന്നോടു സത്യം ചെയ്ക എന്നു യാക്കോബ് പറഞ്ഞു. അവൻ അവനോടു സത്യം ചെയ്തു; തന്റെ ജ്യേഷ്ഠാവകാശം യാക്കോബിന്നു വിറ്റു.
Isaiah 66:8
Who has heard such a thing? Who has seen such things? Shall the earth be made to give birth in one day? Or shall a nation be born at once? For as soon as Zion was in labor, She gave birth to her children.
ഈവക ആർ‍ കേട്ടിട്ടുള്ളു? ഇങ്ങനെയുള്ളതു ആർ‍ കണ്ടിട്ടുള്ളു? ഒരു ദേശം ഒരു ദിവസംകൊണ്ടു പിറക്കുമോ? ഒരു ജാതി ഒന്നായിട്ടു തന്നേ ജനിക്കുമോ? സീയോനോ നോവുകിട്ടിയ ഉടൻ തന്നേ മക്കളേ പ്രസവിച്ചിരിക്കുന്നു
Genesis 40:20
Now it came to pass on the third day, which was Pharaoh's birthday, that he made a feast for all his servants; and he lifted up the head of the chief butler and of the chief baker among his servants.
മൂന്നാം നാളിൽ ഫറവോന്റെ തിരുനാളിൽ അവൻ തന്റെ സകലദാസന്മാർക്കും ഒരു വിരുന്നുകഴിച്ചു. തന്റെ ദാസന്മാരുടെ മദ്ധ്യേ പാനപാത്ര വാഹകന്മാരുടെ പ്രമാണിയെയും അപ്പക്കാരുടെ പ്രമാണിയെയും ഔർത്തു.
Genesis 25:33
Then Jacob said, "Swear to me as of this day." So he swore to him, and sold his birthright to Jacob.
യാക്കോബ് ഏശാവിന്നു അപ്പവും പയറുകൊണ്ടുള്ള പായസവും കൊടുത്തു; അവൻ ഭക്ഷിച്ചു പാനം ചെയ്തു, എഴുന്നേറ്റുപോയി; ഇങ്ങനെ ഏശാവ് ജ്യേഷ്ഠാവകാശത്തെ അലക്ഷ്യമാക്കിക്കളഞ്ഞു.
John 9:1
Now as Jesus passed by, He saw a man who was blind from birth.
അവൻ കടന്നുപോകുമ്പോൾ പിറവിയിലെ കുരുടനായോരു മനുഷ്യനെ കണ്ടു.
Job 3:11
"Why did I not die at birth? Why did I not perish when I came from the womb?
ഞാൻ ഗർഭപാത്രത്തിൽവെച്ചു മരിക്കാഞ്ഞതെന്തു? ഉദരത്തിൽനിന്നു പുറപ്പെട്ടപ്പോൾ തന്നേ പ്രാണൻ പോകാതിരുന്നതെന്തു?
Job 38:29
From whose womb comes the ice? And the frost of heaven, who gives it birth?
ആരുടെ ഗർഭത്തിൽനിന്നു ഹിമം പുറപ്പെടുന്നു? ആകാശത്തിലെ നീഹാരത്തെ ആർ പ്രസവിക്കുന്നു?
Isaiah 66:7
"Before she was in labor, she gave birth; Before her pain came, She delivered a male child.
നോവു കിട്ടും മുൻ പെ അവൾ പ്രസവിച്ചു; വേദന വരും മുൻ പെ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു
Jeremiah 14:5
Yes, the deer also gave birth in the field, But left because there was no grass.
മാൻ പേട വയലിൽ പ്രസവിച്ചിട്ടു പുല്ലില്ലായ്കയാൽ കുട്ടിയെ ഉപേക്ഷിക്കുന്നു.
Revelation 12:4
His tail drew a third of the stars of heaven and threw them to the earth. And the dragon stood before the woman who was ready to give birth, to devour her Child as soon as it was born.
അതിന്റെ വാൽ ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കു എറിഞ്ഞുകളഞ്ഞു. പ്രസവിപ്പാറായ സ്ത്രീ പ്രസവിച്ച ഉടനെ കുട്ടിയെ തിന്നുകളവാൻ മഹാസർപ്പം അവളുടെ മുമ്പിൽ നിന്നു.
Genesis 38:27
Now it came to pass, at the time for giving birth, that behold, twins were in her womb.
അവൾക്കു പ്രസവകാലം ആയപ്പോൾ അവളുടെ ഗർഭത്തിൽ ഇരട്ടപ്പിള്ളകൾ ഉണ്ടായിരുന്നു.
Jeremiah 49:22
Behold, He shall come up and fly like the eagle, And spread His wings over Bozrah; The heart of the mighty men of Edom in that day shall be Like the heart of a woman in birth pangs.
അവൻ കഴുകനെപ്പോലെ പൊങ്ങി പറന്നു വന്നു ബൊസ്രയുടെമേൽ ചിറകു വിടർക്കും; അന്നാളിൽ എദോമിലെ വീരന്മാരുടെ ഹൃദയം നോവുകിട്ടിയ സ്ത്രീയുടെ ഹൃദയം പോലെയാകും.
Isaiah 37:3
And they said to him, "Thus says Hezekiah: "This day is a day of trouble and rebuke and blasphemy; for the children have come to birth, but there is no strength to bring them forth.
അവർ അവനോടു പറഞ്ഞതു: ഹിസ്കീയാവു ഇപ്രകാരം പറയുന്നു: ഇതു കഷ്ടവും ശാസനയും നിന്ദയും ഉള്ള ദിവസമത്രേ; കുഞ്ഞുങ്ങൾ ജനിപ്പാറായിരിക്കുന്നു; പ്രസവിപ്പാനോ ശക്തിയില്ല.
×

Found Wrong Meaning for Birth?

Name :

Email :

Details :



×